Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൃക്കകള്‍ തകരാറിലായ...

വൃക്കകള്‍ തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
വൃക്കകള്‍ തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു
cancel
camera_alt

ബി​ന്ദു

തൊ​ടു​പു​ഴ: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍ന്ന് ജീ​വി​തം വ​ഴി​മു​ട്ടി നി​ര്‍ധ​ന​യാ​യ വീ​ട്ട​മ്മ, ഇ​ട​വെ​ട്ടി ന​ട​യം മേ​ലേ​ട​ത്ത് ച​ന്ദ്ര​ബാ​ബു​വി​െൻറ ഭാ​ര്യ ബി​ന്ദു​ (42) തു​ട​ര്‍ ചി​കി​ത്സ​ക്ക് വ​ഴി കാ​ണാ​തെ വ​ല​യു​ന്നു.

ആ​ഴ്ച​യി​ല്‍ ര​ണ്ട് ഡ​യാ​ലി​സി​സി​ലാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍ത്തു​ന്ന​ത്. ഇ​തി​ന് മാ​ത്രം വേ​ണ്ട​ത് ആ​ഴ്ച​യി​ല്‍ 6000ത്തി​ല്‍ അ​ധി​കം രൂ​പ. വൃ​ക്ക​മാ​റ്റി​വെ​ക്ക​ല്‍ മാ​ത്ര​മാ​ണ് ശാ​ശ്വ​ത പ​രി​ഹാ​രം. ഇ​തി​ന് 24 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രും.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് ച​ന്ദ്ര​ബാ​ബു. ഇ​ദ്ദേ​ഹ​വും രോ​ഗി​യാ​യ​തി​നാ​ല്‍ പ​ണി​ക്ക് പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ര​ണ്ട് ആ​ണ്‍കു​ട്ടി​ക​ളാ​ണ് ഇ​വ​ര്‍ക്ക്. ഇ​ട​വെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ജാ നൗ​ഷാ​ദും വാ​ര്‍ഡം​ഗം ബി​ന്ദു ശ്രീ​കാ​ന്തും മു​ന്‍ കൈ​യെ​ടു​ത്ത് ബി​ന്ദു​വി​െൻറ ചി​കി​ത്സ​ക്കാ​യി ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

ഇ​തി​നാ​യി സെ​ന്‍ട്ര​ല്‍ ബാ​ങ്ക് തൊ​ടു​പു​ഴ ശാ​ഖ​യി​ല്‍ 3887954478 അ​ക്കൗ​ണ്ട് തു​ട​ങ്ങി.(IFSC CBIN 0284108). ഫോ​ണ്‍: 7025760314.

Show Full Article
TAGS:thodupuzha kidney patient treatment help 
News Summary - women with two kidney complaint seeks help
Next Story