Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളത്ത് കഞ്ചാവുമായി യുവതി പിടിയിൽ

text_fields
bookmark_border
prathima 987896
cancel

കൊച്ചി: കാക്കനാട് വിൽപ്പനക്കായി എത്തിച്ച 1.2 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിനിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ മുർഷിദാബാദ് സ്വദേശിനിയായ പ്രതിമ ദാസ് (27) ആണ് അറസ്റ്റിലായത്.

എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ.എൻ. അജയകുമാർ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്)മാരായ ടി.എസ്. പ്രതീഷ്, സുനിൽ, വനിത സിവിൽ എക്സൈസ് ഓഫിസർ വിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - women with ganja arrested in ernakulam
Next Story