വർഗീയമതിൽ തന്നെ; മുഖ്യമന്ത്രിയുടെ മറുപടിയിൽ ഇക്കാര്യം വ്യക്തം - ചെന്നിത്തല
text_fieldsതിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്നത് നവോത്ഥാന മതിലല്ലെന്നും വര്‍ഗീയമതില്‍ തന്നെയെന്നും പ്രതിപക്ഷന േതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചിട്ടുണ്ട്. താന്‍ ചോദിച്ച 10 ചോദ്യങ്ങ ള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയില്‍ ഇക്കാര്യം വ്യക്തമാണെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
< br> തെൻറ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാവാതെ ഉരുണ്ടുകളിച്ച മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞ് വീണിരിക്കുകയാണ്. മതിലിനായുള്ള യോഗത്തിൽ ഹൈന്ദവ സംഘടകളെ മാത്രേമ വിളിച്ചുള്ളൂവെന്ന മുഖ്യമന്ത്രിയുടെ സമ്മതംതന്നെ അതിനുള്ള ന്യായീകരണമാണ്. ന്യൂനപക്ഷ സംഘടനകളെ വിളിച്ചാല്‍ ആര്‍.എസ്.എസും ബി.ജെ.പിയും അത് വലിയ ആയുധമാക്കും. അതിനാലാണ് ന്യൂനപക്ഷ സംഘടനകളെ വിളിക്കാതിരുന്നതെന്നാണ് ന്യായീകരണം.
ഹൈന്ദവ വര്‍ഗീയതയെ നേരിടുന്നതിന് താനും ഹൈന്ദവ വര്‍ഗീയത തന്നെയാണ് പ്രയോഗിക്കുന്നതെന്നാണ് അദ്ദേഹം ഏറ്റുപറയുന്നത്. സമൂഹത്തെ ഹിന്ദുവെന്നും ക്രിസ്ത്യാനിയെന്നും മുസ്ലിമെന്നും ഭരണകര്‍ത്താവ് വേര്‍തിരിക്കുന്നത് ഭരണഘടനതത്ത്വങ്ങള്‍ക്കെതിരാണ്. മതില്‍ എന്തിനാണെന്ന് മുഖ്യമന്ത്രി ബോധ്യപ്പെടുത്തേണ്ടത് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.കെ. ബാലന്‍, മറ്റ് സംഘാടകര്‍ തുടങ്ങിയവരെയാണ്. ജാതിസംഘടനകളെ കൂട്ടുപിടിച്ചുള്ള സമരം വര്ഗസമരത്തിെൻറ വഴിയെല്ലന്നാണ് വി.എസ് പറഞ്ഞത്. അതിെൻറ അർഥം പിണറായിക്ക് മനസ്സിലായിട്ടില്ല. വനിതാമതിലിന് നിമിത്തമായത് ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയാണെന്നും മുഖ്യമന്ത്രി സമ്മതിക്കുന്നു.
വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് െചലവാക്കില്ലന്ന് മുഖ്യമന്ത്രി മറുപടിയില്‍ ആവര്‍ത്തിക്കുന്നു. അതേസമയം, കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ െചലവില്‍ തന്നെെയന്നാണ് പറയുന്നത്. ആ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സർക്കാർ തയാറാകുന്നുമില്ല.വി.എസ് എന്തുപറഞ്ഞാലും കാനം രാജേന്ദ്രന്‍ അപ്പടി വിശ്വസിക്കുമായിരുന്നു. തിരിച്ചും അങ്ങനെയായിരുന്നു. ഇപ്പോള്‍ കാനത്തിെൻറ മനംമാറിയെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
