Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാമതില്‍; വി.എസിനെ മുഖ്യമന്ത്രി കേള്‍ക്കണം -മുല്ലപ്പള്ളി

text_fields
bookmark_border
വനിതാമതില്‍; വി.എസിനെ മുഖ്യമന്ത്രി കേള്‍ക്കണം -മുല്ലപ്പള്ളി
cancel

തിരുവനന്തപുരം: വനിതാമതിലുമായി ബന്ധപ്പെട്ട്​ വി.എസ്​ അച്ച്യുതാനന്ദനെ മുഖ്യമന്ത്രി കേള്‍ക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​​ മുല്ലപ്പള്ളി രാമചന്ദ്രൻ. ഹിന്ദുത്വവാദികളുടെ ആചാരം പകര്‍ത്തലല്ല വര്‍ഗസമരമെന്ന വി.എസ്. അച്ച്യുതാനന്ദ​​​െൻറ പ്രസ്താവന അതീവ ഗൗരവമേറിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എം കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് എത്രത്തോളം അകന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. നവോത്ഥാന ആശയങ്ങള്‍ക്ക് കടകവിരുദ്ധ നിലപാടാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരും തീവ്രഹിന്ദുത്വ മുഖങ്ങളുമാണ് സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുന്ന വനിതാമതിലി​​​െൻറ മുന്‍നിരയില്‍.

ജാതി ചിന്തകള്‍ക്കെതിരെ പോരാടിയ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനേയും ചട്ടമ്പി സ്വാമികളേയും അയ്യങ്കാളിയേയും മറന്നുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാരി​​​െൻറ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

വോട്ട്​ ബാങ്ക് രാഷ്ട്രീയത്തി​​​െൻറ പേരില്‍ ജാതിസംഘടനകളെ സി.പി.എമ്മി​​​െൻറ കുടക്കീഴില്‍ കൊണ്ടുവരാനുള്ള സംഘടിത നീക്കമാണ് വനിതാ മതിലെന്ന ആശയത്തിന് പിന്നില്‍. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ജാതിരാഷ്ട്രീയത്തി​​​െൻറ തണലില്‍ സി.പി.എമ്മിന് മുന്നോട്ട് പോകാന്‍കഴിയില്ലെന്ന സത്യം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണമെന്നും മുല്ലുപ്പള്ളി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - women wall; pinarayi vijayan shoul listen VS Achyudanandan said mullappalli -kerala news
Next Story