മതിലിന് സർക്കാർ ചെലവ്: വിവാദമായപ്പോൾ ഉത്തരവ് തിരുത്തി
text_fieldsകൊച്ചി: വനിതാമതിലിന് സർക്കാർ ഫണ്ട് വിനിയോഗിക്കുന്നതുമായ ബന്ധപ്പെട്ട ഉത്തരവ ് വിവാദത്തെത്തുടർന്ന് തിരുത്തി. മതിലിെൻറ സംഘാടനം സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പ െടുത്തി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവാണ് തിരുത്തിയത്. പരിപാടിക്ക് തുക അ നുവദിക്കാൻ ധനകാര്യ വകുപ്പിനോട് നിർദേശിക്കുമെന്ന ഭാഗം പൂർണമായി ഒഴിവാക്കി ധന കാര്യ വകുപ്പ് സെക്രട്ടറി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
വനിതാമതിൽ സർക്കാർ ചെലവിലാണെന്ന് തെളിയിക്കുന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെക്കുറിച്ച് ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വനിതാമതിൽ സംഘാടനത്തിന് വിവിധ ജില്ലകളിൽ മന്ത്രിമാരെ ചുമതലപ്പെടുത്തിയുള്ള ഉത്തരവിലെ പരാമർശമാണ് വിവാദമായത്. 50 കോടി നീക്കിവെച്ചത് വനിതക്ഷേമ പദ്ധതികൾക്കാണെന്നും മതിലിന് സർക്കാർ ഫണ്ടിൽനിന്ന് ഒരുരൂപപോലും ചെലവഴിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഹൈകോടതി രജിസ്ട്രാർ, കലക്ടർമാർ, വകുപ്പ് തലവന്മാർ, സർവകലാശാല രജിസ്ട്രാർമാർ എന്നിവർക്കുൾപ്പെടെ ചീഫ് സെക്രട്ടറി അയച്ച ഉത്തരവിെൻറ ഒമ്പതാം ഖണ്ഡികയിൽ പറയുന്നത് ഇപ്രകാരമാണ്: ‘എല്ലാ വീടുകളിലും കാമ്പയിനുകൾ എത്തിക്കാൻ ആവശ്യമായ സന്ദേശങ്ങൾ തയാറാക്കി വിതരണം ചെയ്യുന്നതിനും പ്രസ്തുത കാമ്പയിനിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ഫണ്ട് ചെലവഴിക്കുന്നതിനും വനിത-ശിശു വികസന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തുന്നു.
ഇതിനാവശ്യമായ തുക അനുവദിക്കാൻ ധനകാര്യ വകുപ്പിനോട് നിർദേശിക്കുന്നതാണ്’. സർക്കാർ ഫണ്ട് ചെലവഴിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ഇൗ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെട്ടതോടെ ‘തുക അനുവദിക്കാൻ ധനകാര്യ വകുപ്പിനോട് നിർദേശിക്കുന്നതാണ്’ എന്ന ഭാഗം ഒഴിവാക്കിയാണ് ഭേദഗതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
