വനിത മതിലിൽ മുഴുവൻ വനിതകളും ഭാഗമാകണം- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നവോത്ഥാന മൂല്യസംരക്ഷണത്തിന് ജനുവരി ഒന്നിന് തീർക്കുന്ന വനിത മതിലിൽ മുഴുവൻ സ്ത്രീകളും പങ്കാള ികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സധൈര്യം മുന്നോട്ട് വനിത ശാക്ത ീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ, ആർത്തവം, പൗരാവകാശം എന്ന വിഷയത്തിലാണ് പ്രചാരണം.
ആച ാരങ്ങളുടെ പേരിലുള്ള ജീർണതകളെ തിരികെ കൊണ്ടുവരാനാണ് ചിലരുടെ ശ്രമം. ശബരിമല വിധിയോടെ ഒളിയാക്രമണം പരസ്യമായിരിക്കുന്നു. വിശ്വാസികളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്താനാണ് ശ്രമം. കേരളത്തിെൻറ നവോത്ഥാന പ്രക്രിയയിൽ സ്ത്രീകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, പലരുടെയും പേര് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങൾ വൻതോതിൽ ലംഘിക്കപ്പെടുന്നുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഡോ. ഷർമിള മേരി ജോസഫ്, ഡയറക്ടർ ഷീബ ജോർജ്, നിർഭയ സംസ്ഥാന കോഓഡിനേറ്റർ നിശാന്തിനി, യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, പ്ലാനിങ് ബോർഡ് അംഗം മൃദുൽ ഈപ്പൻ, സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഷീൽ, ജെൻഡർ അെഡ്വെസർ ടി.കെ. ആനന്ദി എന്നിവർ പങ്കെടുത്തു.
വനിതാ മതിൽ എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-പി.കെ കൃഷ്ണദാസ്
ന്യൂഡൽഹി: വനിതാ മതിൽ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. നവോത്ഥാന സന്ദേശമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ന്യൂനപക്ഷ സംഘടനകളെ ഒഴിവാക്കി ഹിന്ദു സംഘടനകളെ മാത്രം ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണ്. സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് സംസ്ഥാനത്ത് വിഭജനം ഉണ്ടാക്കുകയാണ്. നിരീശ്വരവാദികളുടെ മതിലാണിത്. സി.പി.എം രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത്. ശബരിമലവിഷയത്തിൽ സെക്രട്ടറിയേറ്റിൽ ബി.ജെ.പി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ പിണറായി വിജയൻ തയാറാവുന്നില്ല. യു.ഡി.എഫിേൻറത് മുഖ്യമന്ത്രി ചെല്ലും ചെലവും നൽകിയുള്ള സമരമാണെന്നും അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
