മെട്രോയിൽ സൗജന്യയാത്ര ചെയ്ത് വനിതകൾ
text_fieldsകൊച്ചി: കൊച്ചി മെട്രോയിൽ വനിത ദിനത്തില്‍ ഏര്‍പ്പെടുത്തിയ സൗജന്യ യാത്രക്ക് എത്തിയത് ആയിരക്കണക്കിന് സ്ത്രീകൾ. അതിരാവിലെ മുതല്‍ മെട്രോ യാത്രക്ക് സ്ത്രീകള്‍ എത്തിയിരുന്നു. പ്രായഭേദമന്യേ എല്ലാ വനിതകള്‍ക്കും കൗണ്ടറില്‍നിന്ന് ക്യു ആർ കോഡ് ടിക്കറ്റ് സൗജന്യമായി നല്കി. ഏത്സ്റ്റേഷനില്നിന്നും ഏതു സ്റ്റേഷനിലേക്കും എത്രതവണ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുക്കിയത്. വൈകീട്ട് 4 വരെ 26,154 സ്ത്രീകൾ യാത്ര ചെയ്തു.
മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ വനിതകൾക്ക് ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മെൻസ്ട്രുവല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്ത് വനിത ദിനാഘോഷങ്ങള്‍ കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍ എന്നിവയുമായി ചേര്‍ന്ന സംഘടിപ്പിച്ച പരിപാടിയില്‍ കെ.എം.ആര്.എല്‍ ജനറല്‍ മാനേജര്‍മാരായ മിനി ഛബ്ര, സി. നിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, എം.ജി റോഡ്, ജെ.എല്‍.എന്‍, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളിലും മെൻസ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു.

