വനിത എസ്.െഎയെ അപമാനിക്കാൻ ശ്രമം; പൊലീസുകാരന് സ്ഥലംമാറ്റം
text_fieldsതൊടുപുഴ: പട്രോളിങ്ങിനിടെ പൊലീസ് ജീപ്പിനുള്ളിൽ വനിത എസ്.ഐയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഇടുക്കി എ.ആർ ക്യാമ്പിൽനിന്ന് വർക്ക് അറേഞ്ച്മെൻറിൽ എത്തിയ പൊലീസുകാരനെതിരെയാണ് ആരോപണം. കോവിഡ്കാല പരിശോധനയുടെ ഭാഗമായാണ് വനിത എസ്.ഐയുടെ നേതൃത്വത്തിൽ പട്രോളിങ്ങിനിറങ്ങിയത്.മരുന്ന് കഴിച്ചതിെൻറ ക്ഷീണത്തിൽ മയങ്ങിപ്പോയ ഇവരോട് ഒപ്പമുണ്ടായിരുന്ന പൊലീസുകാരൻ അപമര്യാദയോടെ പെരുമാറിയതായാണ് ആക്ഷേപം. സംഭവത്തിൽ ആരോപണവിധേയനായ പൊലീസുകാരനെ ഇടുക്കി എ.ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇതുകൂടാതെ ഹൈറേഞ്ചിലെ ഒരു പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തിയ പൊലീസുകാരൻ വനിത പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിലും സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇവിടെയും ആരോപണ വിധേയനായ പൊലീസുകാരനെ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതുകൂടാതെ കൈക്കൂലി, പണം അപഹരിക്കൽ തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐയെയും കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെയും കഴിഞ്ഞ ദിവസമാണ് സസ്പെൻഡ് ചെയ്തത്.
തൊടുപുഴ മേഖലയിൽ ഒരു പള്ളിയുടെ കാണിക്കവഞ്ചിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. സ്പെഷൽ ബ്രാഞ്ച് എസ്.ഐയും മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടറും ചേർന്ന് മദ്യപസംഘത്തിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിെൻറ അടിസ്ഥാനത്തിലായിരുന്നു എസ്.ഐയുടെ സസ്പെൻഷൻ. ലോക്ഡൗൺ കാലത്ത് തുടച്ചയായി ഉണ്ടാകുന്ന ആരോപണം ജില്ലയിലെ പൊലീസ് സേനക്കും നാണക്കേടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
