Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവൻ നിലനിർത്താൻ...

ജീവൻ നിലനിർത്താൻ ജംഷീലക്ക്​ സുമനസുകളുടെ കൈത്താങ്ങ്​ വേണം

text_fields
bookmark_border
ജീവൻ നിലനിർത്താൻ ജംഷീലക്ക്​ സുമനസുകളുടെ കൈത്താങ്ങ്​ വേണം
cancel

മേലാറ്റൂർ: ഇരുവൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. പാലക്കാട് - മലപ്പുറം ജില്ല അതിർത്തിയായ അലനല്ലൂർ പഞ്ചായത്തിലെ 23ാം വാർഡിൽ എടത്തനാട്ടുകര എസ് വളവിൽ താമസിക്കുന്ന ജംഷീലയാണ്​ (32) ചികിൽസസഹായം തേടുന്നത്​. ആഴ്ചയിൽ മൂന്ന്​ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തിപോരുന്നത്. കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലാണ്​ ചികിൽസ.

രണ്ട് വർഷത്തോളമായി എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെയും പ്രദേശത്തെ ക്ലബുകളുടെയും നാട്ടുകാരുടെയും പ്രവാസി കൂട്ടായ്മകളുടെയും സഹായത്തിലാണ് ചികിൽസ നടത്തിവരുന്നത്​. രണ്ട് കുട്ടികളുടെ മാതാവായ ഇവരുടെ ഇളയ പെൺകുട്ടിയും ഹൃദയസംബന്ധമായ ചികിൽസയിലാണ്. കിടപ്പാടം പോലുമില്ലാത്ത ഇവർ ചെറിയ വാടകവീട്ടിലാണ് താമസം. പ്രായമായ മാതാപിതാക്കളും മനസിക വെല്ലുവിളി നേരിടുന്ന ഒരു സഹോദരനും അടങ്ങുന്ന കുടുബത്തി​െൻറ ഏക ആശ്രയം കൂലിപ്പണിക്കാരനായ ഭർത്താവ് മാത്രമാണ്.

ചികിത്സക്ക് വേണ്ടത്​ 30 ലക്ഷം രൂപയാണ്​. അതിനായി സുമനസുകളുടെ കനിവ് തേടുകയാണ് ജംഷീലയും കുടുബവും. ഇവരെ സഹായിക്കുന്നതിന് വേണ്ടി എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെയും ജനപ്രതിനിധികളുടെയും നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവരുടെയും നേതൃത്വത്തിൽ ഉമ്മർ ഹാജി കൊളത്തോടൻ ചെയർമാനായും നൗഷാദ്​ ബാബു നന്നാട്ട് കൺവീനറായും ജംഷാദ് പള്ളിപെറ്റ ട്രഷററായും കമ്മിറ്റി രൂപവത്​കരിച്ച് ഫെഡറൽ ബാങ്ക് മേലാറ്റൂർ ശാഖയിൽ ജോയൻറ്​ എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

എക്കൗണ്ട്​ നമ്പർ: 15980100141866, IFSC: FDRL 0001598, Google Pay Account : 8388898883. വിവരങ്ങൾക്ക്​ 9605567528, 9567235708, 9061499623. എന്നീ നമ്പറുകളിൽ വിളിക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:
Next Story