Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി ഭാരവാഹി...

കെ.പി.സി.സി ഭാരവാഹി പട്ടികയിലെ വനിത പ്രാതിനിധ്യം: പരാതി നൽകുമെന്ന്​ മഹിള കോൺഗ്രസ്​

text_fields
bookmark_border
lathika-subhash
cancel

തിരുവനന്തപുരം: പുനഃസംഘടിപ്പിച്ച കെ.പി.സി.സി ഭാരവാഹി പട്ടികയിൽ വനിത പ്രാതിനിധ്യം കുറഞ്ഞതിനെതിരെ മഹിളാ കോൺഗ് രസ്​ രംഗത്ത്​. ഇതേ കുറിച്ച്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ പരാതി നൽകുമെന്ന് മഹിള കോൺഗ്രസ്​ സംസ്ഥാന അധ്യക്ഷ​ ലതിക സുഭാഷ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുതിർന്ന നാല്​ വനിത അംഗങ്ങളുടെ പേര്​ വിവരങ്ങൾ താൻ സെക്രട്ടറി സ്​ഥാനത്തേക്ക്​ നിർദേശിച്ചിട്ടുണ്ട്​. കഴിവു തെളിയിച്ച ഒ​ട്ടേറെ സ്​ത്രീകൾ പാർട്ടിയിലുണ്ട്​. പുതിയ തലമുറയിലെ മിടുമിടുക്കികളായ പെൺകുട്ടികളും സ്​ത്രീകളും യു​വജനങ്ങളുമുണ്ട്​. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ മത്സരിച്ച്​ വിജയിച്ച്​ വിവിധ പദവികളിൽ കഴിവ്​ തെളിയിച്ച സ്​ത്രീകളുമുണ്ട്​. അവർക്ക്​ പ്രാതിനിധ്യം കൊടുക്കണമെന്നും ലതിക സുഭാഷ്​ ആവശ്യപ്പെട്ടു.

മഹിള കോൺഗ്രസി​​െൻറ ജില്ലാ അധ്യക്ഷയായ ആളെ ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ ഭാരവാഹിയാക്കുകയും മഹിളാ കോൺഗ്രസി​​െൻറ സംസ്ഥാന അധ്യക്ഷയായ വ്യക്തിയെ കെ.പി.സി.സി ജനറൽ സെക്രട്ടറിയാക്കുകയും ചെയ്യുന്ന കീഴ്​വഴക്കങ്ങൾ നേരത്തേ ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala newsmalayalam newswomen Representationlathika sunhash
News Summary - women Representation in kpcc list; lathika sunhash -kerala news
Next Story