Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമക്കളെ ഉപേക്ഷിച്ച്...

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ

text_fields
bookmark_border
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ
cancel

ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കോടതി റിമാൻഡ് ചെയ് തു. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിയുടെ ഭാര്യ രജനിയെയാണ്​ (36) ചെങ്ങന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്​തത്.

ഭർത്താവ് ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ എം. സുധിലാലി​​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ റാന്നിയിലെ വാടക വീട്ടിൽ നിന്ന്​​ ഇവരെ അറസ്​റ്റ്​ ചെയ്തത്.

2015ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നാണ് അന്ന് പൊലീസ് കണ്ടെത്തിയത്. ഇതിനകം അഞ്ച്​ തവണ യുവതി പലരോടൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു.

എസ്.ഐ ബിജു, എ.എസ്.ഐ ജോൺ പി. സാം, എ.എസ്.ഐ എ. അജിത്, വനിത സിവിൽ പൊലീസ് ഓഫിസർമാരായ രാജി, മായ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsFleeing
News Summary - women in remand for fleeinbg -kerala news
Next Story