Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവും സുഹൃത്തും...

ഭർത്താവും സുഹൃത്തും യുവതിയെ ബലാത്സംഗം ചെയ്തു

text_fields
bookmark_border
rape-women
cancel

മാ​ന​ന്ത​വാ​ടി: പു​ൽ​പ​ള്ളി ചേ​കാ​ടി​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വും അ​യാ​ളു​ടെ സു​ഹൃ​ത്തും ചേ​ർ​ന്ന്​ ബ​ലാ​ത ്സം​ഗം ചെ​യ്തു. ഡി​സം​ബ​ർ 18ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് ഭാ​ര്യ​യെ സു​ഹൃ​ത്താ​യ ചേ​കാ​ടി തോ​ണി​ക്ക​ ര​യി​ൽ സു​നി​ലി​​െൻറ വീ​ട്ടി​ലെ​ത്തി​ച്ച് ഇ​രു​വ​രും ചേ​ർ​ന്ന് ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭ​ർ​ത്താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. അ​മ്മ​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് മ​ക്ക​ൾ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ പി​താ​വ് എ​ത്തി​യാ​ണ്​​ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ബ​ന്ധു​ക്ക​ളോ​ട് യു​വ​തി പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് യു​വ​തി​യെ മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​ര​ക്കി ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

പൊ​ലീ​സ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​​െൻറ പേ​രി​ലും സു​ഹൃ​ത്ത് പു​ൽ​പ​ള്ളി ചേ​കാ​ടി തോ​ണി​ക്ക​ട​വി​ൽ സു​നി​ലി​​െൻറ പേ​രി​ലും കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു. മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി കെ.​പി. കു​ബേ​ര​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളുടെ​യും വീ​ടു​ക​ളി​ൽ നി​ര​വ​ധി ത​വ​ണ റെ​യ്​​ഡു​ക​ൾ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala news
News Summary - women raped by husband and friend - Kerala news
Next Story