ട്വൻറി20 പഞ്ചായത്തുകളില്‍ വനിത പ്രസിഡൻറുമാർ
text_fieldsമിനി രതീഷ് (കിഴക്കമ്പലം), ബിന്‍സി അജി (മഴുവന്നൂര്‍), നിതമോള്‍ (കുന്നത്തുനാട്), ഡീന ദീപക് (ഐക്കരനാട്)
കിഴക്കമ്പലം: ട്വൻറി20ക്ക് ഭരണമുറപ്പായ വിവിധ പഞ്ചായത്തുകളിലെ പ്രസിഡൻറുമാരെ തെരഞ്ഞെടുത്തു. കുന്നത്തുനാട്ടില്‍ ചെങ്ങര വാര്‍ഡില്‍നിന്ന് വിജയിച്ച നിതമോള്‍ പ്രസിഡൻറാകും. വൈസ് പ്രസിഡൻറ് റോയ് ഔസേഫ് ഓളങ്ങാടനാണ്. കിഴക്കമ്പലത്ത് മിനി രതീഷ് പ്രസിഡൻറാകും. മുന്‍ പ്രസിഡൻറ് ജിന്‍സി അജിയാണ് വൈസ് പ്രസിഡൻറ്.
ഐക്കരനാട്ടില്‍ എഴിപ്രം വാര്‍ഡില്‍നിന്ന് ജയിച്ച ഡീന ദീപക് പ്രസിഡൻറാകും. വൈസ് പ്രസിഡൻറ് ലൗലി ലൂയിസാണ്. മഴുവന്നൂരില്‍ മംഗലത്തുനട വാര്‍ഡില്‍നിന്ന് ജയിച്ച ബിന്‍സി ബൈജു പ്രസിഡൻറാകും. മേഘ മരിയ ബേബി വൈസ് പ്രസിഡൻറാകും. കഴിഞ്ഞ ദിവസം നടന്ന വിവിധ വാര്‍ഡുകളിലെ പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.

