സ്ത്രീകൾക്ക് മാത്രമായി വെബ്സൈറ്റ്
text_fieldsതിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അവർക്കായി സൈബർലോകത്ത് ഒരിടം ഒരുങ്ങുന്നു.
www.womenpoint.in എന്ന വെബ്വിലാസത്തിൽ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾ, വിവരങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ, സ്ത്രീജീവചരിത്രക്കുറിപ്പുകൾ, സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട സഹായ, പിന്തുണ സംവിധാനങ്ങൾ, ഹെൽപ്ലൈൻ നമ്പറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവ ലഭ്യമാകും. സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഒരിടത്ത് ലഭ്യമാകുന്ന തരത്തിലാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്.
പബ്ലിക് സർവിസ് കമീഷൻ അംഗം ആർ. പാർവതീദേവിയുടെ മേൽനോട്ടത്തിൽ തലസ്ഥാനത്തെ വനിതകളുടെ കൂട്ടായ്മയാണ് വെബ്സൈറ്റിെൻറ അണിയറപ്രവർത്തകർ. മലയാളത്തിൽ തയാറാക്കിയ സൈറ്റ് ഇംഗ്ലീഷിലും ലഭ്യമാക്കും. കവയിത്രി സുഗതകുമാരി സൈറ്റ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഇനിയും ബലിയാടാകാൻ നിന്നുകൊടുക്കരുതെന്ന് അവർ അഭിപ്രായപ്പെട്ടു.
വീട്ടിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. അച്ഛനോടും അപ്പൂപ്പനോടും പോലും മിണ്ടരുതെന്ന് പറയേണ്ട ദുഃസ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുന്നത് ഭയപ്പെടുത്തുന്നു. പെണ്ണിെൻറ പ്രതികരണങ്ങൾ സമൂഹത്തിൽ ഒരുമാറ്റവും സൃഷ്ടിക്കുന്നില്ല. ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ കേട്ട് മനസ്സ് മരവിച്ചുപോകുന്നു. ഇനി സ്ത്രീയുടെ പ്രതിഷേധത്തിെൻറയും പ്രതികരണത്തിെൻറയും രൂപവും ഭാവവും മാറണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
