Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ സുരക്ഷ...

ശബരിമലയിൽ സുരക്ഷ ശക്​തം; സന്നിധാനത്ത്​ ആദ്യമായി വനിതാ പൊലീസെത്തി

text_fields
bookmark_border
ശബരിമലയിൽ സുരക്ഷ ശക്​തം; സന്നിധാനത്ത്​ ആദ്യമായി വനിതാ പൊലീസെത്തി
cancel

സന്നിധാനം: ശബരിമല സന്നിധാനത്ത്​ ആദ്യമായി വനിതാ പൊലീസ്​ എത്തി. 15 വനിതാ പൊലീസുകാരാണ്​ സന്നിധാനത്ത്​ എത്തിയത്​. 50 വയസിനു മുകളിലുള്ള എസ്​.​െഎ, സി.​െഎ റാങ്കിലുള്ള പൊലീസുകാരെയാണ്​ സന്നിധാനത്ത്​ എത്തിച്ചത്​.

ചിത്തിരആട്ട വിശേഷ പൂജക്കായി ഇന്ന്​ നടതുറക്കു​േമ്പാൾ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ്​ നടപടികൾ. സ്​ത്രീകളെ മുൻനിർത്തിയായിരിക്കും പ്രതിഷേധമുണ്ടാവുക എന്നാണ്​ റിപ്പോർട്ട്. അതി​​​െൻറ പശ്​ചാത്തലത്തിലാണ്​ വനിതാ പൊലീസുകാരെ സന്നിധാനത്ത്​ എത്തിച്ചത്​.

എന്നാൽ ഇവരെ ഡ്യൂട്ടിക്ക്​ വിന്യാസിച്ചിട്ടില്ല. ആവശ്യമുണ്ടെങ്കിൽ മാത്രമേ ഇവരെ വിന്യസിക്കൂവെന്നാണ്​ പൊലീസ്​ അധികൃതർ നൽകുന്ന സൂചന. ഇവരെ കൂടാതെ ശബരിമലയിൽ ആകെ 100 ലേറെ വനിതാ പൊലീസുകാരെയാണ്​ ഇത്തവണ ഡ്യൂട്ടിക്ക്​ നിയോഗിച്ചിട്ടുള്ളത്​. വനിതാ പൊലീസുകാർ ഉൾപ്പെടെ 2300 ഒാളം പൊലീസുകാർ ശബരിമലയിൽ ക്രമസമാധാന പാലനത്തിന്​ എത്തിയിട്ടുണ്ട്​.

തുലാമാസ പൂജക്ക്​ നട തുറന്നുപ്പോൾ യുവതീപ്രവേശന വിധിയുടെ പശ്​ചാത്തലത്തിൽ ക്ഷേത്രപ്രവേശനത്തിന്​ എത്തിയ വനിതകളെ തടയുന്ന സാഹചര്യമുണ്ടായിരുന്നു. യുവതികളെത്തിയാൽ തടയുമെന്ന്​ വ്യക്​തമാക്കി വിവിധ രാഷ്​ട്രീയ പാർട്ടികൾ ശബരിമലയിൽ തമ്പടിക്കുകയും അത്​ സംഘർഷത്തിന്​ വഴി​െവക്കുകയും ചെയ്​തിരുന്നു.

ഇത്തവണയും യുവതികളെ തടയുമെന്ന്​ വിവിധ ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. അതി​​​െൻറ പശ്​ചാത്തലത്തിൽ കൂടിയാണ്​ കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്​. ചൊവ്വാഴ്​ച അർദ്ധരാത്രിവരെ ശബരിമലയിൽ നിരോധനാജ്​ഞയും നിലനിൽക്കുന്നണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen policesabarimala women entrymalayalam newsSannidanam
News Summary - Women Police At Sannidanam - Kerala News
Next Story