Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീ സുരക്ഷയും...

സ്​ത്രീ സുരക്ഷയും തുല്യതയും ഉറപ്പാക്കാൻ പൊലീസുകാർക്ക്​ പരിശീലനം നൽകും –ഡി.ജി.പി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത് സ്​​ത്രീ സു​ര​ക്ഷ​യും തു​ല്യ അ​വ​സ​ര​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി നി​ർ​വ​ഹി​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട് 10,000 പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് ജി​ല്ല​ത​ല​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്​​റ. ഇ​തി​നാ​യു​ള്ള ജെ​ൻ​ഡ​ർ ശി​ൽ​പ​ശാ​ല​ക​ൾ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ജി​ല്ല​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കും. അ​തി​ന്​ മു​ന്നോ​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡി​വൈ.​എ​സ്.​പി​മാ​ർ, സി.​ഐ​മാ​ർ, എ​സ്.​ഐ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ്​ െട്ര​യി​നി​ങ്​  കോ​ള​ജി​ൽ ന​ട​ന്നു​വ​ന്ന സം​സ്​​ഥാ​ന​ത​ല ശി​ൽ​പ​ശാ​ല​യി​ൽ സ​മാ​പ​ന​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

പൊ​ലീ​സ്​ സേ​ന​യി​ലെ വ​നി​ത പ്രാ​തി​നി​ധ്യം ഘ​ട്ടം​ഘ​ട്ട​മാ​യി 25 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ന​യ​പ​ര​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ നി​ർ​വ​ഹി​ക്കു​ന്ന എ​ല്ലാ ചു​മ​ത​ല​ക​ളും പു​രു​ഷ​നോ സ്​​ത്രീ​യോ എ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ൽ പൊ​ലീ​സ്​ സേ​ന​യി​ൽ പു​നഃ​സം​ഘ​ട​ന വേ​ണം. ഇ​തോ​ടൊ​പ്പം സ്​​ത്രീ സു​ര​ക്ഷ​ക്കാ​യി പൊ​ലീ​സ്​ ന​ട​പ്പാ​ക്കു​ന്ന വ​നി​ത ഹെ​ൽ​പ്​ ലൈ​ൻ, പി​ങ്ക് പ​േ​ട്രാ​ൾ,  ജി​ല്ല-​സം​സ്​​ഥാ​ന വ​നി​ത സെ​ല്ലു​ക​ൾ, നി​ർ​ഭ​യ, പ​ഞ്ചാ​യ​ത്തു​ത​ല അ​ദാ​ല​ത്, സ്വ​യം​ര​ക്ഷ പ​രി​ശീ​ല​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മാ​പ​ന സെ​ഷ​നി​ൽ ദ​ക്ഷി​ണ​മേ​ഖ​ല എ.​ഡി.​ജി.​പി ഡോ.​ബി. സ​ന്ധ്യ, പൊ​ലീ​സ്​ െട്ര​യി​നി​ങ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ. ​സേ​തു​രാ​മ​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. 
ൈക്രം​ബ്രാ​ഞ്ച് ഐ.​ജി എ​സ്. ശ്രീ​ജി​ത്ത്, ഡോ.​ടി.​കെ. ആ​ന​ന്ദി, ജി. ​ര​ജി​ത, കെ. ​സ​ന്ധ്യ, ആ​ർ.​എ​സ്. ശ്രീ​ല​ത, പി.​എ​സ്. രാ​ജ​ശേ​ഖ​ര​ൻ, പി.​ഇ. ഉ​ഷ, എം.​എ​സ്. താ​ര, ടി. ​രാ​ധാ​മ​ണി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ കൈ​കാ​ര്യം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala policekerala newsloknath behramalayalam news
News Summary - Women police for safety - DGP- Kerala news
Next Story