'പൊതു ഇടം സ്ത്രീകളുടേത്, സധൈര്യം മുന്നോട്ട്'; ആലുവയിൽ സ്ത്രീകളുടെ രാത്രി നടത്തം
text_fieldsവനിത ശിശു വികസന വകുപ്പ് ഐ.സി.ഡി.എസിന്‍റെ നേതൃത്വത്തിൽ ആലുവയിൽ നടന്ന സ്ത്രീകളുടെ രാത്രികാല നടത്തം
ആലുവ: വനിത ശിശുവികസന വകുപ്പ് ഐ.സി.ഡി.എസിന്‍റെ നേതൃത്വത്തിൽ ആലുവയിൽ സ്ത്രീകളുടെ രാത്രികാല നടത്തം സംഘടിപ്പിച്ചു. 'പൊതു ഇടം സ്ത്രീകളുടേത്, സധൈര്യം മുന്നോട്ട്' പരിപാടി ആലുവ പറവൂർ കവലയിൽ നിന്ന് ആരംഭിച്ച് ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തുറ, ഐ.സി.ഡി.എസ് ഓഫിസർ എ.എൻ. സിജി മോൾ എന്നിവർ സംസാരിച്ചു.
തുടർന്ന് അംഗൻവാടി പ്രവർത്തകരുടെ തെരുവുനാടകം, വിവിധ കലാ സംസ്കാരിക പരിപാടികൾ എന്നിവയും നടന്നു. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

