Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിവാഹപ്രായം ഉയർത്താനുള്ള നീക്കം പിൻവലിക്കണമെന്ന്​ വനിതാലീഗ്​
cancel
Homechevron_rightNewschevron_rightKeralachevron_rightവിവാഹപ്രായം...

വിവാഹപ്രായം ഉയർത്താനുള്ള നീക്കം പിൻവലിക്കണമെന്ന്​ വനിതാലീഗ്​

text_fields
bookmark_border

കോഴിക്കോട്​: സ്​ത്രീകളുടെ വിവാഹപ്രായം 18ൽനിന്ന്​ 21 ആക്കാനുള്ള നീക്കത്തിനെതിരെ വനിതാലീഗ്​. ഇത്തരത്തിൽ തീരുമാനമെടുത്താൽ അത്​, 'ലിവ്​-ഇൻ' ബന്ധങ്ങളും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്​നങ്ങൾക്ക്​ കാരണമാകുമെന്ന്​ ഇന്ത്യൻ യൂനിയൻ വനിതാ ലീഗ്​ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വിവാഹപ്രായം ഉയർത്തരുതെന്നാവശ്യപ്പെട്ട്​ സംഘടന പ്രധാനമ​ന്ത്രിക്ക്​ കത്തുനൽകിയതായി ജനറൽ സെക്രട്ടറി പി.കെ. നൂർബിന റഷീദ്​ പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച്​ പഠിക്കാനും റിപ്പോർട്ട്​ സമർപ്പിക്കാനും ജയ ജെയ്​റ്റ്​ലിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്​ഥാനമാക്കിയാണ്​ തീരുമാനമെടുക്കുക. ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങൾ പരിഗണിച്ച്​ പല വികസിത രാജ്യങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 21ൽനിന്ന്​ 18 ആക്കി മാറ്റിയിട്ടുണ്ടെന്ന്​ നൂർബിന സൂചിപ്പിച്ചു. '2006ലെ ​ശൈശവ വിവാഹ നിരോധന നിയമം​ അനുസരിച്ച്​ ശക്​തമായ നിയമനടപടികളും ജയിൽ ശിക്ഷ ഉൾപെടെയുള്ള ശിക്ഷാ നടപടികളും നിർദേശിക്കുന്നുണ്ട്​. ആ നിയമം കർശനമായി നടപ്പാക്കുന്നതിനുപകരം സ്​ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എന്തർഥമാണുള്ളത്​' -നൂർബിന പറഞ്ഞു. മുസ്​ലിം ലീഗുമായി ഈ വിഷയം തങ്ങൾ ചർച്ച ചെയ്​തിട്ടില്ലെന്നും വനിതാ ലീഗി​െൻറ നിലപാടാണ്​ ഇതെന്നും നൂർബിന പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന്​ കഴിഞ്ഞ വെള്ളിയാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാൽ, ഇത്​ എത്രയാണെന്നോ, എപ്പോൾ നടപ്പിലാക്കുമെന്നോ ഇതുവ​െ​ര വ്യക്​തമാക്കിയിട്ടില്ല. 'ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ്​' പ്രധാനമന്ത്രി പറഞ്ഞത്​. "നമ്മുടെ പെൺമക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെൺകുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാൻ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടൻ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കും"-കഴിഞ്ഞയാഴ്​ച പ്രധാനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധ​പ്പെട്ടാണ്​ ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marriage ageWomen League
News Summary - Women League Urges PM Modi to Drop Plan to Raise Legal Age for Women's marriage
Next Story