Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം -വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്

text_fields
bookmark_border
സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം -വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്
cancel

തിരുവനന്തപുരം: ഹാഥ്റാസ് ബലാത്സംഗകൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയി അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ആവശ്യപ്പെട്ടു. സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും മോചിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്‍റെ കുടുംബം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ, വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം സന്ദർശിച്ചു.

കള്ളക്കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്ത് വിചാരണ പോലും ഇല്ലാത്തവിധം, കുടുംബത്തിന് അത്താണിയാവേണ്ടവരെ ഇല്ലായ്മ ചെയ്യുന്ന പ്രവണത തിരിച്ചറിഞ്ഞ് നീതിക്കും നാടിന്‍റെ ഐക്യവും സമാധാനവും തിരിച്ച് പിടിക്കാനും കേരളം ഒറ്റക്കെട്ടായി പോരാടേണ്ടുന്ന സമയമാണ് ഇതെന്നും മുംതാസ് ബീഗം പ്രസ്താവനയിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story