Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണം -ജബീന ഇർഷാദ്

text_fields
bookmark_border
Jabeena Irshad
cancel

വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് തികച്ചും നിരുത്തരവാദപരമായി പെരുമാറുകയും സ്ത്രീവിരുദ്ധമായ പ്രസ്താവനകൾ നിരന്തരം നടത്തുകയും ചെയ്യുന്ന എം.സി .ജോസഫൈനെ പുറത്താക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ്. പ്രായാധിക്യവും രോഗവുംമൂലം കിടപ്പിലായ സ്ത്രീ നൽകിയ പരാതി അനുഭാവപൂർവം പരിഗണിക്കേണ്ടതിനു പകരം മനുഷ്യത്വ വിരുദ്ധമായ ധാർഷ്ട്യം കലർന്ന അധിക്ഷേപവാക്കുകളാണ് വനിതാകമ്മീഷൻ അധ്യക്ഷയിൽനിന്നുണ്ടായത്.


പ്രായാധിക്യത്തെ അനുഭാവപൂർവം പരിഗണിക്കേണ്ടതിനുപകരം അവഗണിക്കുകയും പുഛിക്കുകയും ചെയ്യുന്ന ധാർഷ്ഠ്യപരമായ സമീപനമാണിത്. സ്ത്രീകളുടെ നീതിക്ക് വേണ്ടി നിലകൊള്ളേണ്ട വനിതാകമ്മീഷൻ എന്ന പൊതുസംവിധാനത്തെ പാർട്ടി-വ്യക്തി താൽപര്യങ്ങളുടെ സംരക്ഷണ കമ്മീഷനാക്കുന്നത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്നും ജബീന ഇർഷാദ്​ പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story