Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഐ.ജി.ശ്രീജിത്തിനെതിരെ...

'ഐ.ജി.ശ്രീജിത്തിനെതിരെ നടപടി വേണം’; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലക്ഷം മെയിലുകളുമായി വിമൻ ജസ്​റ്റിസ്​ മൂവ്​​െമൻറ്​

text_fields
bookmark_border
ഐ.ജി.ശ്രീജിത്തിനെതിരെ നടപടി വേണം’; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലക്ഷം മെയിലുകളുമായി വിമൻ ജസ്​റ്റിസ്​ മൂവ്​​െമൻറ്​
cancel

കണ്ണൂർ:  പാലത്തായി പീഡനക്കേസ്​ പ്രതി ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷപ്പെടുത്താൻ പഴുതൊരുക്കുന്ന രീതിയിലുള്ള ക്രൈംബ്രാഞ്ച്​ ​െഎ.ജി ശ്രീജിത്തി​​​െൻറ ഒാഡിയോ നിയമവിരുദ്ധമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്​ പ്രതിഷേധവുമായി വിമൻ ജസ്റ്റിസ് മൂവ്മ​​െൻറ്​. പ്രതിഷേധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക്​ ലക്ഷം മെയിലുകൾ അയക്കും. 
 
കുറ്റപത്രം പൂർണമായി സമർപ്പിക്കപ്പെടാത്ത കേസ് കോടതിയിൽ നിലനിൽക്കുകയാണ്. പ്രതിക്ക് അനുകൂലവും  ഇരയുടെ ആത്മാഭിമാനം തകർക്കുന്നതുമായ പരാമർശങ്ങളാണ് ​െഎ.ജി നടത്തിയിരിക്കുന്നത്. കുട്ടിയെ സ്വഭാവ ഹത്യചെയ്ത് പ്രതിക്കെതിരെയുള്ള പുനരാന്വേഷണം തടയുന്നതും, കേസ് വീണ്ടും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്. 

ഭാഗികമായി മാത്രം കുറ്റപത്രം സമർപ്പിച്ച കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ ഇരയുടെ മൊഴികളും കേസിൻെറ നിലയും പരസ്യപ്പെടുത്തി നിയമലംഘനം നടത്തിയ ​െഎ.ജി ശ്രീജിത്തിൻെറ അന്വേഷണത്തിൽ ഞങ്ങൾ നീതി പ്രതീക്ഷിക്കുന്നില്ല. കുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയത് ബി.ജെ.പി.നേതാവായ പ്രതിയെ രക്ഷിക്കാൻ മാത്രമാണ്. ഈ കേസി​​​െൻറ അന്വേഷണച്ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റണം. അതോടൊപ്പം ഗുരുതരമായ നിയമലംഘനം നടത്തിയ അദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നും വിമൻ ജസ്​റ്റിസ്​ മൂവ്​​െമൻറ്​ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsig sreejithpalathayi case
News Summary - women justice movement about palathayi case -malayalam news
Next Story