Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമൻ ജസ്റ്റിസ്...

വിമൻ ജസ്റ്റിസ് മൂവ്മെന്റിനെതിരായ നീക്കം വർഗ്ഗീയ ലക്ഷ്യത്തോടെ; സംയുക്​ത പ്രസ്​താവനയുമായി പ്രമുഖർ

text_fields
bookmark_border
വിമൻ ജസ്റ്റിസ് മൂവ്മെന്റിനെതിരായ നീക്കം വർഗ്ഗീയ ലക്ഷ്യത്തോടെ; സംയുക്​ത പ്രസ്​താവനയുമായി പ്രമുഖർ
cancel

വിമൻ ജസ്റ്റിസ് മൂവ്മെന്റ്​ പ്രവർത്തകർക്കെതിരേ ചില കേന്ദ്രങ്ങൾ നടത്തിയ വംശീയ ലൈംഗിക ആക്രമണങ്ങളിൽ പ്രതിഷേധിച്ച്​ പ്രമുഖർ രംഗത്ത്​. ഫാദർ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതിഷേധിച്ച പ്രവർത്തകർക്കുനേരേയാണ്​ വർഗ്ഗീയ ലക്ഷ്യത്തോടെ ആരോപണങ്ങൾ ഉന്നയിച്ചത്​. തീവ്ര ക്രൈസ്തവ ഗ്രൂപ്പായ സി.എ.എസ്​.എയും സംഘപരിവാർ കേന്ദ്രങ്ങളുമാണ്​ സമൂഹമാധ്യമങ്ങളിൽക്കൂടി പ്രചരണം നടത്തിയത്​. ഇതിൽ പ്രതിഷേധിച്ച്​ പ്രമുഖർ സംയുക്​ത പ്രസ്​താവന പുറത്തിറക്കി. സ്ത്രീവിരുദ്ധവും ,വംശീയവുമായ വിദ്വേഷ പ്രചരണങ്ങൾക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരിലും ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പ്രസ്​താവന ആവശ്യപ്പെട്ടു. പ്രസ്​താവനയുടെ പൂർണരൂപം താഴെ.


ഫാദർ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധി സാമാന്യ നീതിയുടെ നിഷേധവും ഇരയെ അപഹസിക്കുന്നതുമായിരുന്നു. നീതിബോധമുള്ള മുഴുവൻ മനുഷ്യരും പ്രതിഷേധിക്കേണ്ട വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായത്. അത്തരം ഒരു വിധിയുടെ പശ്ചാത്തലത്തിൽ കോടതി,അന്വേഷണ ഏജൻസി, പ്രോസിക്യൂഷൻ എന്നിവക്കെതിരായ ജനവികാരം സ്വാഭാവികമാണ്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാൻ ശക്തമായ നിയമ ഇടപെടൽ ആവശ്യപ്പെടുന്നതാണ് എല്ലാതരം പ്രതിഷേധങ്ങളും. ഫ്രാങ്കോ പീഡിപ്പിച്ചതായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പരാതിപ്പെട്ട 2017 മുതൽ ആരംഭിച്ച ജനാധിപത്യ പ്രതിഷേധങ്ങളുടെ മുൻനിരയിൽ നിന്ന വനിതാ കൂട്ടായ്മകൾ അടക്കമുള്ളവരുടെ ജനാധിപത്യാവകാശമാണ് പ്രതിഷേധം. അതിന്റെ ഭാഗമായാണ് വിമൻ ജസ്റ്റിസ് മൂവ്മെന്റും പ്രതിഷേധ പരിപാടി നടത്തിയത്.


എന്നാൽ ഇതിനെ സംഘ്പരിവാറിന് മണ്ണൊരുക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന തീവ്ര ക്രൈസ്തവ ഗ്രൂപ്പായ സി.എ.എസ്​.എയും മറ്റ് ചില വിഭാഗങ്ങളും തികച്ചും വർഗ്ഗീയ ലക്ഷ്യത്തോടെ ദുരുപയോഗിക്കുകയും പ്രതിഷേധത്തിൽ പങ്കാളികളായ സ്ത്രീകളെ വംശീയമായും ലൈംഗികമായും അധിക്ഷേപിക്കുകയുമാണ് ചെയ്തത് അത്യന്തം പ്രതിഷേധാർഹമാണ്. പ്രതിഷേധിച്ചവരിൽ ചിലരുടെ മതം മുൻനിർത്തിയുള്ള അങ്ങേയറ്റം വിഷലിപ്തമായ പ്രചാരണങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചാണ് ഈ അപകടകരമായ പ്രവർത്തനം നടത്തുന്നത്. ഇത് അവസാനിപ്പിക്കാൻ നിയമപരമായ ഇടപെടൽ അനിവാര്യമാണ്. മനുഷ്യർ എന്ന നിലക്ക് ജാതി - മത പരിഗണനകൾക്കപ്പുറം നീതിക്ക് വേണ്ടി നിലക്കൊള്ളാനുള്ള ജനാധിപത്യാവകാശം റദ്ദ് ചെയ്യപ്പെട്ട തീർത്തും സങ്കുചിതമായ ഒരു സ്ഥലമായി നവോത്ഥാന കേരളത്തെ താഴ്ത്തിക്കെട്ടാനുള്ള വർഗ്ഗീയ ശക്തികളുടെ ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. സ്ത്രീകൾക്ക് നീതി നിരന്തരം നിഷേധിക്കപ്പെടുന്ന ഫാഷിസ്റ്റ് കാലത്ത്

നീതിയുടെ പക്ഷംചേർന്ന് ഒരു സ്ത്രീ സംഘടന നടത്തിയ പ്രതിഷേധത്തെ വളച്ചൊടിക്കുകയും അതിലെ പ്രവർത്തകർക്കെതിരെ വംശീയ - ലൈംഗിക അധിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. സ്ത്രീവിരുദ്ധവും ,വംശീയവുമായ വിദ്വേഷ പ്രചരണങ്ങൾക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരിലും ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

പ്രസ്താവനയിൽ ഒപ്പു വെച്ചവർ

കെ.സച്ചിദാനന്ദൻ

കെ.കെ.രമ. M.L.A

ഡോ. എസ്.പി.ഉദയകുമാർ

ഡോ: ജെ. ദേവിക

സി.ആർ.നീലകണ്ഠൻ

കെ.അജിത

അഡ്വ. ബിന്ദു അമ്മിണി

പി.ഇ.ഉഷ

കെ.കെ.ബാബുരാജ്

കൽപറ്റ നാരായണൻ

സണ്ണി എം.കപിക്കാട്

പി.മുജീബ് റഹ്മാൻ

അഡ്വ: പി.എ. പൗരൻ (P.U.C.L)

മൃദുല ദേവി ശശിധരൻ

ഹമീദ് വാണിയമ്പലം

ദീപ നിഷാന്ത്

എച്ച്മുക്കുട്ടി

ആയിശ റെന്ന

ലദീദ ഫർസാന

അംബിക മറുവാക്ക്

റസാഖ് പാലേരി

ജോളി ചിറയത്ത്

ഡോ: മുഹമ്മദ് ഇർഷാദ്

സുരേന്ദ്രൻ കരിപ്പുഴ

തുളസീധരൻ പള്ളിക്കൽ

എം.സുൽഫത്ത്

മാഗ്​ളിൻ ഫിലോമിന

ഡോ: ധന്യാ മാധവ്

ഇ. സി. ആയിശ

ഷമീന ബീഗം

അഡ്വ: ഫാത്തിമ തഹ്ലിയ

സലീന പ്രക്കാനം

ജ്യോതിവാസ് പറവൂർ

ജബീന ഇർഷാദ്

കെ.കെ. റൈഹാനത്ത്

റെനി ഐലിൻ

നജ്ദാ റൈഹാൻ

അഡ്വ.നന്ദിനി

അഡ്വ: സുജാത വർമ്മ

റുക്സാന പി.

വിനീത വിജയൻ

അഡ്വ: തമന്ന സുൽത്താന

മൃദുല ഭവാനി

മിനി മോഹൻ

പ്രൊഫ. ഹരിപ്രിയ

അനീഷ് പാറാമ്പുഴ

സമീർ ബിൻസി

എം.എൻ.രാവുണ്ണി

റഷീദ് മക്കട

ഉഷാകുമാരി . സി.എ

അനിത.എസ്

സീറ്റ ദാസൻ

അനുപമ അജിത്ത്

അർച്ചന പ്രജിത്ത്

ആഭ മുരളീധരൻ

അഡ്വ. ദൃശ്യ

റാസിഖ് റഹീം

അർച്ചന രവി

ജയദാസ്

വിനോദൻ Tk

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women justice movement
News Summary - women justice movement
Next Story