Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത് പ്രോസിക്യൂഷൻ പരാജയം -വിമൻ ജസ്റ്റിസ് മൂവ്മെന്റ്
text_fieldsbookmark_border
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത് പ്രോസിക്യൂഷൻ്റെ പരാജയമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രഞ്ജിത ജയരാജ്. പോരാടുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റു നടയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ കമ്മിറ്റിയംഗം ബിന്ദു ടീച്ചർ, സുലൈഖ എന്നിവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ഷംല സ്വാഗതവും സെക്രട്ടറി ആരിഫാ ബീവി നന്ദിയും പറഞ്ഞു.
Next Story

