Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2017 5:18 AM IST Updated On
date_range 5 Nov 2017 10:09 AM ISTസ്ത്രീസൗഹൃദ പൊലീസ് സ്റ്റേഷനുകൾ ഉടൻ
text_fieldsbookmark_border
കൊച്ചി: സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ സ്ത്രീസൗഹൃദ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. കേരള പൊലീസിെൻറ നേതൃത്വത്തിൽ യുനിസെഫിെൻറ സഹായത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മേയ് അവസാനവാരത്തോടെ ആറ് വനിത സൗഹൃദ പൊലീസ് സ്റ്റേഷൻ ആരംഭിക്കാനാണ് തീരുമാനം. പൊലീസുകാരും ജനങ്ങളുമായി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കൊച്ചി റേഞ്ച് ഐ.ജി പി. വിജയൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവുമടുത്ത് സൗകര്യമുള്ള ദിവസം ഉദ്ഘാടനം നടക്കും. തിരുവനന്തപുരം ഫോർട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂർ ടൗൺ ഈസ്റ്റ്, കോഴിക്കോട് ടൗൺ, കണ്ണൂർ ടൗൺ സ്േറ്റഷനുകളിലായിരിക്കും പരീക്ഷണാർഥം പദ്ധതി നടപ്പാക്കുക. ഇതിെൻറ ഭാഗമായി അഞ്ചുലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
വനിതകൾക്കും കുട്ടികൾക്കും ആവശ്യമായ സൗകര്യങ്ങളും അന്തരീക്ഷവും സൃഷ്ടിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കി ഒരു വർഷം നിരീക്ഷിച്ചശേഷം വിജയമാണെങ്കിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. സ്േറ്റഷനുകളിലെത്തുന്നസ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ നടപടിക്രമങ്ങൾ ലഘൂകരിക്കാനും സേവനങ്ങൾ നൽകാനും സ്റ്റുഡൻറ് പൊലീസിെൻറ സേവനവും ലഭ്യമാക്കും. കുട്ടികളുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാനും ചർച്ച ചെയ്യാനുമായി ചൈൽഡ് വെൽഫെയർ ഓഫിസറെ ചുമതലപ്പെടുത്തും. ഇത്തരം കേസ് കൈകാര്യം ചെയ്യാൻ പ്രത്യേക രജിസ്റ്റർ തയാറാക്കും. പൊലീസ് സ്റ്റേഷൻ അധികാരിക്കും ചൈൽഡ് വെൽഫെയർ ഓഫിസർക്കും യുനിസെഫിെൻറ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും.
പദ്ധതിയുടെ നടത്തിപ്പിന് വിവിധ മേഖലകളിൽനിന്നുള്ളവരെ സഹകരിപ്പിച്ച് ചിൽഡ്രൻ ആൻഡ് പൊലീസ് ആക്ഷൻ ഗ്രൂപ് (ക്യാപ്) രൂപവത്കരിക്കും. ഓരോ സ്റ്റേഷൻ പരിധിയിലും സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പിെൻറ കൺവീനർ അതത് എസ്.ഐമാരായിരിക്കും. ഗ്രൂപ്പിെൻറ ജില്ലതല കമ്മിറ്റി എസ്.പിയുടെ നേതൃത്വത്തിൽ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി കൺവീനറായാകും രൂപവത്കരിക്കുക.
സംസ്ഥാന പൊലീസ് മേധാവി ചെയർമാനും നോഡൽ ഓഫിസർ കൺവീനറുമായി കോഒാഡിനേഷൻ കമ്മിറ്റിയും രൂപവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
