സ്ത്രീകൾക്ക് തോക്ക് വെച്ച് കിടന്നുറങ്ങേണ്ട സാഹചര്യം –ചെന്നിത്തല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സ്ത്രീയും വാക്കത്തിവെച്ച് ഉറേങ്ങണ്ടി വരില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ ഇന്ന് തോക്ക് വെച്ച് കിടന്നുറങ്ങേണ്ട സ്ഥിതിയാണെന്ന് രമേശ് ചെന്നിത്തല.
സ്വര്‍ണം പൊട്ടിക്കല്‍, ഓപറേഷന് കുഴല്‍പ്പണം, ഗുണ്ടാവിളയാട്ടം, ട്രഷറി ഫണ്ട് തട്ടിപ്പ്, പ്രളയഫണ്ട് തട്ടിപ്പ് എല്ലാം നടക്കുന്നു. കൊടകരയില്‍ സി.പി.എം-ബി.ജെ.പി ധാരണ പുറത്തുവന്നിരിക്കുന്നു. പ്രതിയാകേണ്ട സുരേന്ദ്രന് സാക്ഷിയാകുന്നു. എന്ത് മറിമായമാണിത്. പിന്നീട് അന്വേഷിച്ചിട്ട് സുരേന്ദ്രനെ പ്രതിയാക്കാം എന്നാണ് പറയുന്നത്. സി.പി.എം-ബി.ജെ.പി ധാരണ തന്നെയാണ് വെളിയില്‍ വരുന്നതെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.
ഈ നാട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പീഡനങ്ങള്‍ ഇതെല്ലാം കണ്ട് മനസ്സ് വിഷമിച്ചാണ് ഗവര്‍ണര്‍ ഉപവാസത്തിന് ഇരിക്കേണ്ട സാഹചര്യം ഉണ്ടായത്. ഇത് പരസ്യമായി സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രി അതുള്‍ക്കൊള്ളണം എന്നാണ് പറയാനുള്ളത്. സ്ത്രീസുരക്ഷക്ക് ഗവര്‍ണര്‍ ഉപവാസം ഇരിക്കുമ്പോഴാണ് മന്ത്രി സ്ത്രീപീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ആ കേസ് ചീറ്റിപ്പോയി എന്ന് മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു.
ഒരു സ്ത്രീ തെൻറ കൈക്ക് പിടിച്ചു എന്നുപറഞ്ഞ് പരാതി കൊടുക്കുമ്പോള്‍ ആ കേസില്‍ ഇടപട്ട മന്ത്രി ന്യായീകരിക്കുന്നത് മനസ്സിലാകും. പേക്ഷ ആ കേസ് ചീറ്റിപ്പോയി എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി െപാലീസിന് കൊടുക്കുന്ന മെസേജ് എന്താണ് എന്ന് മനസ്സിലാക്കി ജനങ്ങള്‍ അത്ഭുതപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

