Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീകൾക്ക് കൂടുതൽ...

സ്​ത്രീകൾക്ക് കൂടുതൽ നിയമബോധം അനിവാര്യം -എം.സി. ജോസഫൈൻ

text_fields
bookmark_border
mc-josephine
cancel

ആലപ്പുഴ: തങ്ങളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് സ്​ത്രീകൾ വേണ്ടത്ര ബോധ്യമില്ലെന്ന് വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ പറഞ്ഞു. ആലപ്പുഴയിൽ നടന്ന വനിത മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അവർ. കുടുംബത്തിലും സമൂഹത്തിലുമുള്ള സ്​ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാറും നിയമസംവിധാനങ്ങളും സ്വീകരിച്ച നിലപാടുകൾ സംബന്ധിച്ച് വിദ്യാഭ്യാസമുള്ള സ്​ത്രീകൾപോലും അജ്ഞരാണ്.

മുത്തലാഖ്​ ചൊല്ലപ്പെട്ട ഒരുയുവതി നൽകിയ പരാതി പരിഗണിച്ചാണ് കമീഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മൂന്നുവർഷം മുമ്പ്​ വിവാഹിതയായ യുവതിയെ ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് അവിടെയിരുന്ന് മുത്തലാഖ്​ ചൊല്ലുകയായിരുന്നു. വിവാഹത്തിന് വീട്ടിൽനിന്ന്​ നൽകിയ 75 പവൻ ആഭരണവും അഞ്ചുലക്ഷം രൂപയും മടക്കിക്കിട്ടാതെ ഭർത്താവി​​െൻറ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നതും ഭർതൃഗൃഹത്തിൽ നേരിടേണ്ടിവന്ന യാതനകളും സഹോദര​േനാടൊപ്പം അദാലത്തിലെത്തിയ പരാതിക്കാരി വിവരിച്ചു. യുവതിയുടെ പരാതി ഫയലിൽ സ്വീകരിച്ചു.

21 വർഷം ജോലി ചെയ്ത സ്​ഥാപനത്തിൽനിന്ന്​ ആനൂകൂല്യമൊന്നും നൽകാതെ പിരിച്ചുവിട്ടെന്ന പരാതിയുമായെത്തിയ സ്​കൂൾ ജീവനക്കാരിക്ക് നിയമാനുസൃത ആനുകൂല്യങ്ങളെല്ലാം നൽകണമെന്ന് സ്​കൂൾ അധികൃതർക്ക് നിർദേശം നൽകി. കഴകക്കാരനായ ഭർത്താവിന് രോഗം പിടി​െപട്ടതിനെത്തുടർന്ന് പകരം ജോലി ചെയ്തുവന്ന ഭാര്യയെ പിരിച്ചുവിട്ട ക്ഷേത്രം ഭാരവാഹികൾക്കെതിരെ നൽകിയ പരാതിയും പരിശോധിച്ചു. പരാതി ലേബർ കോടതിക്ക് കൈമാറാൻ കമീഷൻ നടപടി സ്വീകരിച്ചു. മാതാപിതാളെ സംരക്ഷിക്കാൻ ആൺമക്കളും പെൺമക്കളും ഒരേപോലെ ഉത്തരവാദികളാണെന്ന് മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായെത്തിയ മാതാവി​​െൻറ കേസിൽ കമീഷൻ നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenkerala newsmc josephinemalayalam newsLaw Awareness
News Summary - Women get More Law Awareness says MC Josephine -Kerala News
Next Story