Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീസൗഹൃദ...

സ്ത്രീസൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കണം -പി. മുജീബുറഹ്മാൻ

text_fields
bookmark_border
സ്ത്രീസൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കണം -പി. മുജീബുറഹ്മാൻ
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി കോ​ഴി​ക്കോ​ട്​ സം​ഘ​ടി​പ്പി​ച്ച വ​നി​ത സം​രം​ഭ​ക​ത്വ സ​മ്മി​റ്റ്​ കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: സം​രം​ഭ​ക​ത്വം കേ​വ​ലം സാ​മ്പ​ത്തി​ക ഉ​ന്ന​മ​നം എ​ന്ന​തി​ന​പ്പു​റം, ഇ​സ്‌​ലാ​മോ​ഫോ​ബി​യ കാ​ല​ത്ത്​ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക പ്ര​തി​നി​ധാ​നം കൂ​ടി​യാ​ണെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ പ​റ​ഞ്ഞു. ജ​മാ​അ​ത്ത്​ വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി കോ​ഴി​ക്കോ​ട്​ സം​ഘ​ടി​പ്പി​ച്ച വ​നി​ത സം​രം​ഭ​ക​ത്വ സ​മ്മി​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധാ​ർ​മി​ക​ത ഉ​ൾ​ച്ചേ​ർ​ന്ന സാ​മ്പ​ത്തി​ക സം​സ്കാ​ര​ത്തി​ന്‍റെ സ്വ​യം മാ​തൃ​ക​ക​ളാ​യി വ​നി​ത സം​രം​ഭ​ക​ർ മു​ന്നോ​ട്ട് വ​ര​ണം. സ്ത്രീ ​സൗ​ഹൃ​ദ തൊ​ഴി​ലി​ട​ങ്ങ​ളും പൊ​തു അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്ക​പ്പെ​ട്ടാ​ലേ ഉ​ന്ന​മ​നം സാ​ധ്യ​മാ​വൂ എ​ന്നും വ​നി​ത സം​ഘ​ട​ന​ക​ൾ അ​തി​ന് നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

​സ​മ്മി​റ്റി​ന്റെ ഭാ​ഗ​മാ​യി ഇ​സ്‌​ലാ​മി​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യു​ടെ പ്രാ​യോ​ഗി​ക ബ​ദ​ലു​ക​ൾ മു​ൻ​നി​ർ​ത്തി പാ​ന​ൽ ച​ർ​ച്ച, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ്​ ബ്രാ​ൻ​ഡി​ങ്, വു​മ​ൺ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ്​ ലീ​ഡ​ർ​ഷി​പ് ബാ​ല​ൻ​സി​ങ്, ബി​സി​ന​സ് ഡി​സൈ​ൻ തി​ങ്കി​ങ്, സ്റ്റാ​ർ​ട്ട​പ്പ് എ​ക്കോ സി​സ്റ്റം, ക്രൈ​സി​സ് മാ​നേ​ജ്മെ​ന്റ് ആ​ൻ​ഡ്​ ബി​സി​ന​സ് ഗ്രോ​ത്ത്, എ​ത്തി​ക്ക​ൽ ബി​സി​ന​സ് തു​ട​ങ്ങി വി​വി​ധ സെ​ഷ​നു​ക​ൾ ന​ട​ന്നു. പ്ര​മു​ഖ വ​നി​ത സം​രം​ഭ​ക​ർ പ​ങ്കെ​ടു​ത്ത പാ​ന​ൽ​ച​ർ​ച്ച​യു​മു​ണ്ടാ​യി​രു​ന്നു.

ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് പി.​ടി.​പി. സാ​ജി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി സ​മീ​ർ കാ​ളി​കാ​വ്, ഷ​മീ​ൽ സ​ജ്ജാ​ദ്, ഡോ. ​കെ.​കെ. ന​സ്രീ​ന, പി.​വി. റ​ഹ്മാ​ബി, ആ​ബി​ദ റ​ഷീ​ദ്, ഡോ. ​ആ​യി​ഷ റൂ​ബി, കെ.​കെ. മും​താ​സ്, ഷം​ല ഇ​സ്മാ​യി​ൽ, പി. ​റു​ക്സാ​ന, ആ​യി​ഷ സ​മീ​ഹ, രി​ഫ​ത്ത് റ​ഹ്മാ​ൻ, അ​ഫീ​ദ അ​ഹ്മ​ദ്, ഡോ. ​വി.​എം. നി​ഷാ​ദ്, ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഫി, ഒ.​കെ. ഫാ​രി​സ്, റു​ക്സാ​ന മൂ​സ, എം.​എ. സാ​ഹി​റ, കെ.​ടി. ന​സീ​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ൽ ജാ​മി​അ അ​ൽ ഇ​സ്‍ലാ​മി​യ ഡെ​പ്യൂ​ട്ടി റെ​ക്ട​ർ ഡോ. ​ന​ഹാ​സ് മാ​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന. സെ​ക്ര​ട്ട​റി റ​ജീ​ന ബീ​ഗം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workplaceprogramwomen friendlyKozhikode NewsKozhikodeKerala
News Summary - Women-friendly workplaces should be created - P. Mujibur Rahman
Next Story