വനിത വിമാന സർവിസുകൾ ഇന്ന് തുടങ്ങും
text_fieldsമലപ്പുറം: വനിതകൾ മാത്രം യാത്ര ചെയ്യുന്ന ഹജ്ജ് വിമാനസർവിസ് വ്യാഴാഴ്ച തുടങ്ങും. കരിപ്പൂരിൽ വൈകുന്നേരം 6.35ന് പുറപ്പെടുന്ന വിമാനം ഫ്ലാഗ് ഓഫ് കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോൺ ബർല നിർവഹിക്കും.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചടങ്ങിൽ സംബന്ധിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആദ്യവിമാനത്തിന്റെ പൈലറ്റും ജീവനക്കാരും വനിതകൾ തന്നെയാവും. വനിതകൾ മാത്രം യാത്രക്കാരാവുന്ന 11 സർവിസുകൾ ക്രമീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം 6.35ന് പുറപ്പെടുന്ന വിമാനം മുതൽ തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള ഷെഡ്യൂകളാണ് ലേഡീസ് വിത്തൗട്ട് മെഹ്റം കാറ്റഗറിക്ക് മാത്രമായി മാറ്റിവെച്ചത്.

