You are here

തമ്പാനൂരിൽ സ്​ത്രീ കുഴഞ്ഞു വീണു മരിച്ചു; ആംബുലൻസ്​ ലഭിച്ചി​ല്ലെന്ന്​ ആരോപണം

09:45 AM
03/01/2019

തിരുവനന്തപുരം: ആർ.സി.സിയിൽ ചികിത്സക്കെത്തിയ സ്​ത്രീ തമ്പാനൂർ റെയിൽവേ സ്​റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശി ഫാത്തിമ (64) യാണ് മരിച്ചത്.

ദീര്‍ഘനാളായി ആര്‍.സി.സിയിലെ ചികിത്സയിലായിരുന്നു ഫാത്തിമ. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവര്‍ പ്ലാറ്റ്ഫോമിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ്​ ലഭിക്കാൻ വൈകിയെന്ന്​ ബന്ധുക്കൾ ആരോപിച്ചു. 

തിരുവനന്തപുരത്തടക്കം സംസ്ഥാനത്ത് എല്ലായിടത്തും കടകള്‍ അടഞ്ഞ് കിടക്കുകയാണ്. കെ.എസ്​.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങളും സർവീസ്​ നടത്തുന്നില്ല. 

Loading...
COMMENTS