വനിത കമീഷന് പരാതി നൽകിയ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിവസ്ത്രയാക്കിയെന്ന് പരാതി
text_fieldsമൂന്നാർ: മോഷണം ആരോപിച്ച് നൽകിയ പരാതി വ്യാജമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വനിത കമീഷനെ സമീപിച്ച വീട്ടമ്മയെ പൊലീസ് സ്റ്റേഷനിൽ വിവസ്ത്രയാക്കിയതായി പരാതി. മൂന്നാർ ആറ്റുകാട് താമസിക്കുന്ന ദമ്പതികളെയാണ് അന്വേഷണത്തിെൻറ പേരിൽ മൂന്നാർ സ്റ്റേഷനിൽ വിളിച്ചുവരുത്തി വനിത പൊലീസിെൻറ സാന്നിധ്യത്തിൽ അപമാനിച്ചത്. ഇത് സംബന്ധിച്ച് ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്കി.
പരാതിയിങ്ങനെ: ആറ്റുകാടിലെ തോട്ടം നടത്തിപ്പുകാരൻ രാജയുടെ കീഴിലാണ് ഭർത്താവ് ജോലി ചെയ്തിരുന്നത്. ഇയാൾ ഏലക്കാട്ടിൽ ജോലിക്കു പോകുന്ന സമയത്ത് നടത്തിപ്പുകാരൻ വീട്ടിൽ എത്തി ശല്യപ്പെടുത്തിയിരുന്നു. ഭർത്താവിനെ വിവരമറിയിച്ചതോടെ ശമ്പളവിഷയത്തിൽ ജോലി ഉപേക്ഷിച്ചു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അഞ്ചുമാസം മുമ്പ് രാജയുടെ വീട്ടില്‍നിന്ന് 20,000 രൂപ കളവുപോയതായി പൊലീസിൽ പരാതി നൽകി. സ്ത്രീ എടുത്തതായാണ് കുറ്റപ്പെടുത്തിയിരുന്നത്. തുടർന്ന് തോമസെന്ന പൊലീസുകാരൻ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കുറ്റം സമ്മതിക്കാന്‍ പറഞ്ഞ് മർദിക്കുകയും അസഭ്യം പറയുന്നതും പതിവായി.
ഏറ്റവും ഒടുവില്‍ ജനുവരി 26ന് സ്ത്രീയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചതിൽ സാരമായി പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുനിച്ചുനിര്‍ത്തി ഇടിക്കുക, മലര്‍ത്തിക്കിടത്തി വയറ്റിലും നെഞ്ചിലുമെല്ലാം ചവിട്ടുക, തലയില്‍ അടിക്കുക തുടങ്ങിയവയായിരുന്നു മർദനമുറകളത്രേ.
സ്ത്രീയുടെ തുണിക്കുള്ളില്‍ കാമറ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നും ഇവളെ മൊത്തത്തില്‍ പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടെന്നും വാതില്‍ കുറ്റിയിടാതെ വനിത പൊലീസുകാരി തെൻറ ഭാര്യയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചെന്നും പുരുഷ പൊലീസുകാർ ഇത് കാണാനിടയായി. മകനും കൂടി നില്‍ക്കുമ്പോഴാണ് തെൻറ തുണിയഴിപ്പിച്ചതെന്നും ഇവിടെ നടന്നത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പൊലീസുകാരൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
