Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതീ പ്രവേശനമല്ല ശബരിമലയി​െല ഇപ്പോഴത്തെ പ്രശ്​നം - ചെന്നിത്തല

text_fields
bookmark_border
chennithala
cancel

കൊച്ചി: ശബരിമലയിലെ നിരോധനാജ്​ഞ പിൻവലിക്കണ​െമന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. ക്ഷേത്രത്തെ കലാപ ഭൂമിയാക്കാനാണ്​ പൊലീസും സർക്കാറും ശ്രമിക്കുന്നത്​. ആർ.എസ്​.എസി​​​െൻറ ഗുണ്ടകളെ അറസ്​റ്റ്​ ചെയ്യുന്നതിൽ ഞങ്ങൾ എതിരല്ല. ഇവിടെ വരുന്ന സാധാരണക്കാരായ വിശ്വാസികളെ എന്തിനാണ്​ അറസ്​റ്റ്​ ചെയ്യുന്നത്​- അദ്ദേഹം ചോദിച്ചു​.

യുവതീ പ്രവേശനമല്ല ശബരിമലയിലെ ഇപ്പോഴ​ത്തെ പ്രശ്​നം. അവിടെ ഭക്​തർക്ക്​ അടിസ്​ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. അതിൽ നിന്ന്​ ശ്രദ്ധ തിരിക്കാനാണ്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചത്​. നിരോധനാജ്​ഞ ലംഘിച്ച്​ ഞങ്ങൾ അവിടെ പോയി സൗകര്യങ്ങൾ വിലയിരുത്തും- ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ്​ സംഘം പമ്പയിലേക്ക്​ യാത്ര തുടങ്ങിയിട്ടുണ്ട്​. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍, നേ​താ​ക്ക​ളാ​യ എം.​കെ. മു​നീ​ര്‍, പി.​ജെ. ജോ​സ​ഫ്, ജോ​ണി നെ​ല്ലൂ​ര്‍, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, സി.​പി. ജോ​ണ്‍, ജി. ​ദേ​വ​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ്​ സം​ഘാം​ഗ​ങ്ങ​ൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Women entey Is Not a Problem Now, Chennithala - Kerala news
Next Story