Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ വെങ്കിടങ്ങിൽ...

തൃശൂർ വെങ്കിടങ്ങിൽ സ്​ത്രീ മുങ്ങിമരിച്ചു

text_fields
bookmark_border
തൃശൂർ വെങ്കിടങ്ങിൽ സ്​ത്രീ മുങ്ങിമരിച്ചു
cancel

പാവറട്ടി/അരിമ്പൂർ: കോൾപാടത്ത് മഴക്കാഴ്ച കാണാനെത്തിയ അമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു; മകനെ രക്ഷപ്പെടുത്തി. മുല ്ലശ്ശേരി കോറളി ക്ഷേത്രത്തിന് സമീപം പുളിക്കൽ നാസറി​െൻറ ഭാര്യ റസിയ (42) ആണ് 51ാംതറ പാലത്തിന് സമീപമുള്ള കോൾപാടത്ത് മരിച്ചത്. റസിയയും നാസറും മകൻ സുബ്ഹാനും ബന്ധു നിഷാനും മഴക്കാഴ്​ച കാണാനാണ്​ ഇവി​െട എത്തിയത്​. ഏനാമക്കൽ ബണ്ടി​െൻറ വളയംകെട്ടുകൾ പൊട്ടിച്ചതിനാൽ ഈ മേഖലയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു.

കാഴ്ചകൾ കാണുന്നതിനിടെ കാൽതെറ്റി റസിയ വെള്ളത്തിൽ വീണു. മുങ്ങിത്താഴുന്ന അമ്മയെ രക്ഷിക്കാൻ എടുത്തുചാടിയ മകൻ സുബ്ഹാനും മുങ്ങിത്താണു. മറ്റുള്ളവർ ബഹളമുണ്ടാക്കിയതോടെ ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ ആദ്യം സുബ്ഹാനെ രക്ഷിച്ചു. സ്ഥലത്തുണ്ടായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാറും മുരളി പെരുനെല്ലി എം.എൽ.എയും നാട്ടുകാരും ചേർന്ന്​ തുടർന്ന രക്ഷാപ്രവർത്തനത്തി​നിടെ ഗുരുവായൂരിൽ നിന്നും അഗ്നിരക്ഷ സേന എത്തി. മത്സ്യത്തൊഴിലാളികളും അഗ്നി രക്ഷ സേനയും ചേർന്ന് റസിയയെ പുറത്തെടുത്ത്​ മുല്ലശേരി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൗക്കിൻ മകളും അഖിൽ മരുമകനുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newskerala floodheavy rain
News Summary - Women drowned to death - Kerala news
Next Story