Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിതാ ഡോക്ടർമാരെ തടഞ്ഞ് പ്രതിഷേധക്കാർ; 50 വയസ് കഴിഞ്ഞെന്ന് വിശദീകരണം
text_fieldsbookmark_border
പമ്പ: സന്നിധാനത്ത് ഡ്യൂട്ടിയുടെ ഭാഗമായെത്തിയ വനിതാ ഡോക്ടർമാരെ പ്രതിഷേധക്കാർ തടഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാനെത്തിയ പബ്ലിക് ഹെൽത്ത് അഡീഷനൽ ഡയറക്ടർ ഡോ. കെ.ജെ. റീന, കൊതുകുജന്യ രോഗനിവാരണത്തിന്‍റെ ഡപ്യൂട്ടി ഡയറക്ടർ ഡോ. മീനാക്ഷി എന്നിവരെയാണ് പ്രതിഷേധക്കാർ തടഞ്ഞത്.
51 വയസ് കഴിഞ്ഞവരാണെന്ന് പറഞ്ഞ ഇവർ ഐ.ഡി കാർഡ് കാണിച്ചതോടെയാണ് പോകാൻ അനുവദിച്ചത്. ഇരുവരും പമ്പ വഴി നടന്നു കയറിയാണ് സന്നിധാനത്തെത്തിയത്. ദേവസ്വം ഗാർഡുമാർ ഇവരുടെ പേരും വയസും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Next Story
