‘െപൺകരുത്ത്: നീതിക്ക്, പ്രതിരോധത്തിന്’ വനിത സംഗമം നാളെ
text_fieldsതൃശൂർ: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ‘െപൺകരുത്ത്: നീതിക്ക്, പ്രതിരോധത്തിന്’എന്ന തലക്കെട്ടിൽ തൃശൂർ ടൗൺഹാളിൽ വ്യാഴാഴ്ച വനിത സംഗമം നടത്തും. ഉച്ചക്ക് രണ്ടിന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി 1,500 വനിതകൾ പെങ്കടുക്കും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ അധ്യക്ഷത വഹിക്കും. ഹൈദരാബാദിലെ ആക്ടിവിസ്റ്റ് ഖാലിദ പർവീൺ, ‘ആരാമം’എഡിറ്റർ കെ.കെ. ഫാത്തിമ സുഹ്റ, പൊലീസ് മർദനത്തിൽ മരിച്ച വിനായകെൻറ അമ്മ ഒാമന ഏങ്ങണ്ടിയൂർ, ആക്ടിവിസ്റ്റ് ഗീത അതിരപ്പിള്ളി, ജി.െഎ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ്, സിസ്റ്റർ റോസ് ആേൻറാ, ശബ്ന സിയാദ് (മീഡിയ വൺ), ഖദീജ നർഗീസ്, തസ്ലിം ഫാത്തിമ, സി.വി. ജമീല, പി. സുബൈദ, ഖദീജ റഹ്മാൻ, അസൂറ അലി തുടങ്ങിയവർ പെങ്കടുക്കും.
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ചാണ് സംഗമം. ഇതിെൻറ തുടർച്ചയായി വിവിധ ജില്ലകളിലും പ്രാദേശിക തലങ്ങളിലും ഇതേ തലക്കെട്ടിൽ വ്യത്യസ്ത പരിപാടികൾ നടത്തുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് പി.സി. ഉമ്മുകുൽസും, സംസ്ഥാന സമിതി അംഗങ്ങളായ ഖദീജ റഹ്മാൻ, അസൂറ അലി, മീഡിയ കൺവീനർ സൈനബ് ചാവക്കാട് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.