ശവമഞ്ചത്തിലേറി വനിത സി.പി.ഒ ഉദ്യോഗാർഥികൾ; റാങ്ക് ലിസ്റ്റ് ഈ മാസം 19ന് അവസാനിക്കും
text_fieldsസെക്രട്ടേറിയറ്റിന് മുമ്പിൽ ശവമഞ്ചത്തിലേറി പ്രതിഷേധിക്കുന്ന വനിത സി.പി.ഒ ഉദ്യോഗാർഥികൾ
തിരുവനന്തപുരം: വനിത സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനമുണ്ടാകില്ലെന്ന് വ്യക്തമായതോടെ, പ്രതീക്ഷയറ്റ് ഉദ്യോഗാർഥികൾ. സർക്കാറിനോടുള്ള പ്രതിഷേധ സൂചകമായി വ്യാഴാഴ്ച പ്രതീകാത്മക ശവമഞ്ചം തയാറാക്കി റീത്ത് വെച്ചും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു.
അർഹതയുള്ളവർക്കെല്ലാം നിയമനം ലഭിച്ചെന്ന മുഖ്യമന്ത്രിയുടെ പരാമർശം വേദനിപ്പിച്ചെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. എന്താണ് അർഹത? മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് നടന്ന നിയമനങ്ങളിൽ പകുതിപോലും ഇത്തവണ നടന്നിട്ടില്ല.
60.67 കട്ട് ഓഫ് മാർക്ക് എന്ന കടമ്പയും ശാരീരിക, ആരോഗ്യ പരിശോധനകളും പിന്നിട്ട് റാങ്ക് ലിസ്റ്റിൽ വന്നവർ എങ്ങനെ അനർഹരായെന്ന് സമരക്കാർ ചോദിക്കുന്നു.
967 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 337 പേർക്കാണ് നിയമന ശിപാർശ ലഭിച്ചത്. ഒഴിവുകളുണ്ടെന്ന് വിവരാവകാശ മറുപടി ലഭിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ നിയമനങ്ങൾ തടഞ്ഞുവെക്കുകയാണെന്നാണ് റാങ്ക് ലിസ്റ്റിലുള്ളവരുടെ വാദം. ലിസ്റ്റ് ഈ മാസം 19ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

