Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിൽമ ഉൽപന്നങ്ങൾ വിതരണം...

മിൽമ ഉൽപന്നങ്ങൾ വിതരണം ചെയ്യാനാകുന്ന തരത്തിൽ വനിത ഘടക പദ്ധതികൾ രൂപകൽപന ചെയ്യണം -മന്ത്രി

text_fields
bookmark_border
mb rajesh
cancel

തിരുവനന്തപുരം: മിൽമ ഉൽപന്നങ്ങൾ കൂടി വിതരണം ചെയ്യാനാകുന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വനിത ഘടക പദ്ധതികൾ രൂപകൽപന ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്‌ നിർദേശിച്ചു.

സ്വന്തമായി വാഹനമുള്ളവരും ഇല്ലാത്തവരുമായ വനിതകൾക്ക് പാൽ ശേഖരിച്ച് വീടുകളിൽ വിതരണം ചെയ്യുന്നത് സാധ്യമാക്കാനാവശ്യമായ ധനസഹായം നൽകുന്നതിനുള്ള പദ്ധതി ഏറ്റെടുക്കാൻ ഈവർഷത്തെ പദ്ധതി രൂപവത്കരണ മാർഗരേഖ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്.

സ്വയം തൊഴിലിന് ടാക്‌സി കാർ, പിക്അപ് വാൻ, ഇരുചക്ര വാഹനം, ഓട്ടോ തുടങ്ങിയവ വനിതകൾക്ക്‌ നൽകുന്നതിനുള്ള പദ്ധതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാം.

ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകൾ പൊതുവിഭാഗം വികസന ഫണ്ടിന്റെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും വനിത ഘടക പദ്ധതിക്ക് വകയിരുത്തുന്നുണ്ട്. സ്ത്രീകളുടെ തൊഴിലും വരുമാനവും സാമൂഹികപദവിയും ഉയർത്തുന്നതി‍െൻറ ഭാഗമായാണ് ഈ നടപടി.

മിൽമയുടെ ഭാഗമായ ഉൽപന്ന വിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പ്രോത്സാഹിപ്പിക്കണം. അതിനാവശ്യമായ സഹായം വിതരണക്കാരായ സ്ത്രീകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കിനൽകുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionMb Rajeshmilma productswomen participation
News Summary - Women component projects should be planned for distributing Milma products - Minister
Next Story