Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്രമസംഭവങ്ങൾക്കെതിരെ പരാതിയുമായി വീട്ടമ്മമാർ ഒന്നടങ്കം പൊലീസ് സ്റ്റേഷനിൽ

text_fields
bookmark_border
അക്രമസംഭവങ്ങൾക്കെതിരെ പരാതിയുമായി വീട്ടമ്മമാർ ഒന്നടങ്കം പൊലീസ് സ്റ്റേഷനിൽ
cancel
camera_alt

കൈക്കോട്ടുകടവിലെ വീട്ടമ്മമാർ പൊലീസിനോട് പരാതി പറയുന്നു

തൃക്കരിപ്പൂർ: അടുത്തിടെ കൈക്കൊട്ടുകടവ് പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വീട്ടമ്മമാർ ഒന്നടങ്കം പോലീസ് സ്റ്റേഷനിൽ. ഏറ്റുമുട്ടലും അക്രമങ്ങളും മൂലം പ്രദേശത്തിൻ്റെ സ്വസ്ഥത നഷ്ടപ്പെടുന്നതായി കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ചന്തേര പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീകൾ ബോധിപ്പിച്ചു.

സമാധാനത്തോടെ കഴിയുന്ന നാട്ടുകാർക്കിടയിൽ ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും സ്ത്രീകൾ ചന്തേര പൊലീസിനോട് പരാതിപ്പെട്ടു. നീതി ഉറപ്പാക്കാൻ പോലീസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയ ശേഷമാണ് പിരിഞ്ഞുപോയത്.

കൈക്കൊട്ടുകടവ് ജമാഅത്ത് പ്രസിഡൻറ് എസ്. കുഞ്ഞഹമ്മദ്, വൈസ് പ്രസിഡൻറുമാരായ എം.എ.സി. കുഞ്ഞബ്ദുല്ല, എസ്. അബ്ദുറഹ്മാൻ, സെക്രട്ടറി എ.ബി. അബ്ദുല്ല, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തംഗം വി.പി. സുനീറ, കെ.വി.പി. റംല, എം.ടി.പി. സൈനബ, എം.ടി. റൈഹാനത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ത്രീകൾ പൊലീസ് സ്റ്റേഷനിലെത്തിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women complaint against violence at police station
Next Story