നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതി; യുവതിയും കുഞ്ഞും ഭർതൃ വീട്ടിൽ താമസം തുടങ്ങി
text_fieldsഭർതൃവീട്ടിൽ കഴിയുന്ന യുവതിയെ ജനാധിപത്യ മഹിള അസോസിയേഷൻ നേതാക്കൾ സന്ദർശിക്കുന്നു
നാദാപുരം : നഷ്ടപരിഹാരം നൽകിയില്ലെന്ന് ആരോപിച്ച് യുവതിയും കുഞ്ഞും ഭർതൃവീട്ടിൽ താമസം തുടങ്ങി. തെരുവം പറമ്പിലെ കുഞ്ഞിപ്പിലാവുള്ളതിൽ മൊയ്തുവിന്റെ ഭാര്യ എടച്ചേരി അമ്മായി മുക്കിലെ യുവതിയാണ് അഞ്ചു വയസ്സുള്ള കുഞ്ഞുമായി വെള്ളിയാഴ്ച രാവിലെ മുതൽ ഭർതൃ വീട്ടിൽ താമസം തുടങ്ങിയത്. ഭർതൃ വീട്ടുകാരുമായി പിണങ്ങി അഞ്ചുവർഷത്തിലധികമായി എടച്ചേ രിയിലെ സ്വന്തം വീട്ടിലാണ് യുവതിയുടെതാമസം. ഇവരെ മൊഴിചൊല്ലിയതായി ഭർതൃ വീട്ടുകാർ പറയുന്നു. എന്നാൽ യുവതിയും വീട്ടുകാരും ഇതു നിഷധിക്കുകയാണ്.
മൊഴിചൊല്ലിയ രേഖ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ഇവർ പറയുന്നു. ഇതിനിടയിൽ മസ്ക്കറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിനും വീട്ടുകാർക്കുമെതിരെ വടകര കുടുംബ കോടതിയിലും കല്ലാച്ചി കോടതിയിലും ഇവർ കേസ് നൽകി. 2019 ഡിസംബറിൽ ഇരു കുടുംബവും കോടതി മുഖാന്തരം കേസ് ഒത്തു തീർപ്പിലെത്തുകയും നാലു ലക്ഷത്തി അമ്പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകാൻധാരണയാകുകയും ചെയ്തു.
എന്നാൽ യഥാസമയം നഷ്ട പരിഹാരം നൽകാൻ തയ്യാറായില്ലെന്ന് ആരോപിച്ചാണ് യുവതി ഇന്നലെ മകളെയും കൂട്ടി ഭർതൃ വീട്ടിൽ താമസം തുടങ്ങിയത്. എന്നാൽ നഷ്ടപരിഹാരം നൽകാൻ സാവകാശം ഉണ്ടായിരുന്നെന്നും കോവിഡ് വ്യാപനം വന്നതോടെ കോടതി പ്രവർത്തനം മുടങ്ങിയത് കാരണം തുക നൽകാൻ കഴിഞ്ഞില്ലെന്നും ഭർതൃവീട്ടുകാർ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ തെരുവം പറമ്പിലെ വീട്ടിൽ യുവതിയെ സന്ദർശിച്ചു. തൂണേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി വനജ, പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി, കെ. ശ്യാമള എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

