Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ടെ മാളില്‍...

കോഴിക്കോട്ടെ മാളില്‍ നടിമാർക്കുനേരെ ലൈംഗികാതിക്രമം: നടപടി സ്വീകരിക്കണമെന്ന് വനിത കമീഷൻ

text_fields
bookmark_border
abuse
cancel

കോഴിക്കോട്: നഗരത്തിലെ മാളില്‍ സിനിമ പ്രമോഷൻ പരിപാടിക്കിടെ നടികളെ ലൈംഗികമായി ആക്രമിച്ചതിനെ അപലപിച്ച് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി. സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. വനിത കമീഷൻ അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

മാധ്യമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് കേരളീയ സമൂഹം ആശങ്കയോടെ കാണണം.

സ്ത്രീകൾക്ക് നിർഭയം പൊതുഇടത്തിൽ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. അഭിമുഖത്തിന് ചെന്ന മാധ്യമപ്രവർത്തകയോട് അപമര്യാദയായി സംസാരിച്ച യുവനടനെതിരെ വനിതകമീഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam actressWomen CommissionSexual Assault
News Summary - Women's Commission to take action in Sexual assault on actresses in Kozhikode mall
Next Story