വിരട്ടൽ വേണ്ട; പി.സി ജോർജിനോട് വനിതകമ്മീഷൻ
text_fieldsതിരുവനന്തപുരം: വനിത കമ്മീഷനെതിരായി പരാമർശം നടത്തിയ പി.സി.ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി അധ്യക്ഷ എം.സി ജോസഫൈൻ. വനിത കമീഷനെതിരെ വിരട്ടൽ വേണ്ടെന്ന് ജോസഫൈൻ പറഞ്ഞു. സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന പ്രസ്താവന പദവി മറന്നുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. കമീഷന് പ്രോസിക്യൂഷൻ അധികാരങ്ങളുള്ള കാര്യവും അവർ ജോർജിനെ ഒാർമിപ്പിച്ചു.
നിയമം നടപ്പാക്കാനല്ല, പേരെടുക്കാനാണ് വനിത കമീഷന് ശ്രമിക്കുന്നതെന്ന് പി.സി ജോർജ് പരിഹസിച്ചിരുന്നു. ആക്രമണത്തിനിരയായ നടിയെ അവഹേളിച്ചെന്നുകാട്ടി സ്വമേധയ കേസെടുക്കാനുള്ള വനിത കമീഷെൻറ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെൻറപേരില് കേെസടുക്കുന്നതില് ഭയമില്ലെന്നു പറഞ്ഞ പി.സി ജോര്‍ജ്, കമീഷനെ പരിഹസിക്കുകയും ചെയ്തു. കമീഷന് നോട്ടീസയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമീഷന് ആകില്ലല്ലോയെന്നും ജോർജിെൻറ പരിഹാസം.
