വിമാനയാത്രക്കിടെ വിദേശ വനിതയെ അപമാനിച്ചെന്ന്; മലയാളി അറസ്റ്റിൽ
text_fieldsനെടുമ്പാശ്ശേരി: വിമാനയാത്രക്കിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ മലയാളി അറ സ്റ്റിലായി. ഫോർട്ട്കൊച്ചി സ്വദേശി ഓവൻന്യൂസാണ് (49) പിടിയിലായത്. ക്വാലാലംപൂരിൽനിന്ന് കൊച്ചി സന്ദർശിക്കാനെത്തിയ ആസ്ട്രേലിയൻ യുവതിയെ വിമാനയാത്രക്കിടെ സഹയാത്രികനായ ഇയാൾ കടന്നുപിടിച്ചതായാണ് പരാതി.
യുവതി വിവരം അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ പൈലറ്റ് നൽകിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടി കേസെടുത്തത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഓവൻന്യൂസിനെ റിമാൻഡ് ചെയ്തു. വിമാനത്തിനകത്ത് യുവതിയുടെ ദേഹത്ത് മുട്ടിയത് അശ്രദ്ധമായാണെന്നും ബോധപൂർവം അപമാനിച്ചതല്ലെന്നും ഇയാൾ പറഞ്ഞെങ്കിലും യുവതി പരാതിയിൽ ഉറച്ചുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
