പണമിടപാട് സ്ഥാപനത്തിൽനിന്ന് 31 ലക്ഷം കവർന്ന യുവതി പിടിയിൽ
text_fieldsപാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് 31 ലക്ഷം രൂപ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. ഗോവിന്ദാപുരം കരുമണ്ണാന്കാട് വീട്ടില്‍ അക്ബര്‍ അലിയുടെ ഭാര്യ ബേനസീറിനെയാണ് (27) ജില്ല ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കിണാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുന്ന സമയത്താണ് സ്വർണപണയത്തിൽ ഇവർ തട്ടിപ്പ് നടത്തിയത്.
ലോക്കറിൽ സൂക്ഷിക്കേണ്ട സ്വർണം വിവിധ ആൾക്കാരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി പണയപ്പെടുത്തിയതായി കാണിച്ചായിരുന്നു ക്രമക്കേട്. ഭര്‍ത്താവും ഇതിന് കൂട്ടു നിന്നതായി സൂചനയുണ്ട്. സ്ഥാപന ഉടമ സൗത്ത് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡിവൈ.എസ്.പി പി. ശശികുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
