Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളത്ത് ലോഡ്ജിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

text_fields
bookmark_border
എറണാകുളത്ത് ലോഡ്ജിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ
cancel

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ. പി. ര ാധാമണി (64), ആർ. സുരേഷ് കുമാർ (43), ആർ. സന്തോഷ് കുമാർ (40) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ താമസിക്കുന്ന മലയാളികളാണ് ഇവർ.

വിഷം കഴിച്ച് മരിച്ചതായാണ് സംശയിക്കുന്നത്. ഇവരെ രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞ 14ാം തീയതിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. 17ാം തീയതി വരെ പുറത്ത് കണ്ടിരുന്നതായി ജീവനക്കാർ പറയുന്നു. പിന്നീട് പുറത്തു കണ്ടില്ല. മുറിയിൽ നിന്ന് ദുർഗന്ധം വരാനും തുടങ്ങിയപ്പോഴാണ് ജീവനക്കാർ ശ്രദ്ധിച്ചത്.

ബംഗളൂരുവിലെ ഇവരുടെ ബന്ധുക്കളെ പൊലീസ് ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. കേരളത്തിൽ ഇവരുടെ സ്വദേശം എവിടെയാണെന്ന് വ്യക്തമായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - women and two children found dead in ernakulam lodge -kerala news
Next Story