Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയുടെ മൃതദേഹം നാലു...

യുവതിയുടെ മൃതദേഹം നാലു ദിവസമായിട്ടും പോസ്റ്റുമോർട്ടം നടത്തിയില്ല

text_fields
bookmark_border
shobha-death-20-05-2020.jpg
cancel

കാസർകോട്: ആശുപത്രിയിലെത്തിച്ച യുവതിയുടെ മൃതദേഹം നാലുദിവസമായിട്ടും പോസ്റ്റുമോർട്ടം നടത്തിയില്ല. മംഗൽപാടി ഹെരൂർ സ്വദേശി ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (35)യുടെ മൃതദേഹമാണ്​ നടപടിക്രമങ്ങൾ സംബന്ധിച്ച തർക്കത്തെ തുടർന്ന്​ പോസ്​റ്റ്​മോർട്ടം ടേബിളിലെത്താൻ വൈകുന്നത്​. അതിനാൽ തന്നെ സംസ്​കാര​ ചടങ്ങുകൾ നടത്താനാവാത്ത വിഷമത്തിലാണ്​ കുടുംബാംഗങ്ങൾ​. 

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ശോഭ മരിച്ചത്. ദേഹാസ്വാസ്​ഥ്യം തോന്നിയ ഉടൻ മംഗൽപാടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയോടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി കാസർകോട്​ ജനറൽ ആശുപത്രിയിലെത്തിച്ചു. പനിയും ചുമയും ഉണ്ടായിരുന്നതിനാൽ കോവിഡ് പരിശോധന വേണമെന്ന് ജനറൽ ആശുപത്രിയിൽ നിന്ന്​ അറിയിച്ചു. ഈ പരിശോധനഫലം നെഗറ്റീവായിരുന്നു. 

സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്​ മൂന്നുദിവസമായി വീട്ടുകാർ ആശുപത്രി അധികൃതരുമായി ബന്ധ​പ്പെടുകയാണ്​. എന്നാൽ വ്യക്തമായ മറുപടി ലഭിച്ചില്ല. പോസ്റ്റുമോർട്ടം നടത്തണമെന്ന്​ വീട്ടുകാർക്ക് നിർബന്ധമില്ല. മരണ വിവരം ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചിരുന്നില്ല. ബുധനാഴ്ച്ചയാണ് പൊലീസ് എത്തുന്നത്. എന്നാൽ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കിയപ്പോൾ മരണകാരണമെഴുതാത്തതും പ്രശ്​നമായി. 

ദിവസങ്ങൾ കഴിഞ്ഞതിനാൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്​. പൊലീസ്​ മരണകാരണം എഴുതാത്തതിനാൽ ഫോറൻസികി​െൻറ സാന്നിധ്യത്തിൽ മാത്രമേ പോസ്റ്റുമോർട്ടം നടത്താനാകൂവെന്നും അതിനാൽ മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകണമെന്നുമാണ്​ ജനറൽ ആശുപത്രി അധികൃതരുടെ വാദം. എന്നാൽ ജനറൽ ആശുപത്രിയിൽ തന്നെ പോസ്​റ്റ്​മോർട്ടം നടത്തണമെന്നും പരിയാരത്തേക്ക്​ കൊണ്ടുപോകാനുള്ള സാമ്പത്തികശേഷി ഇല്ലെന്നും​ കുടുംബം അറിയിച്ചു.  

അതേസമയം, മരണകാരണം എഴുതണമെങ്കിൽ മൃതദേഹം മരിച്ച നിലയിൽ കാണണമെന്നാണ്​ പൊലീസിൻെറ ശാഠ്യം. ഇതോടെ നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുങ്ങി നിൽക്കുകയാണ്​ മൃതദേഹം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskasarkodepostmortem issuepostmortem delay
News Summary - woman's postmortem delay four day -kerala news
Next Story