Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ​ർ​ഭി​ണി​യാ​യ...

ഗ​ർ​ഭി​ണി​യാ​യ യുവതിയുടെ മരണം: ഭർത്താവും സുഹൃത്തും റിമാൻഡിൽ

text_fields
bookmark_border
arrested
cancel

ആ​ല​ത്തൂ​ർ (പാ​ല​ക്കാ​ട്): ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ ​വും സു​ഹൃ​ത്തും റി​മാ​ൻ​ഡി​ൽ. എ​രി​മ​യൂ​ർ മ​രു​ത​ക്കോ​ട് ബി​ജു (28), എ​രി​മ​യൂ​ർ മാ​രാ​ക്കാ​വ് പു​ത്ത​ൻ​വീ​ട് ടി​ൽ മ​നോ​ശാ​ന്തി (40) എ​ന്നി​വ​രെ​യാ​ണ് ആ​ല​ത്തൂ​ർ പൊ​ലീ​സ് തി​രു​പ്പൂ​രി​ൽ​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത് . ഇ​വ​രെ ആ​ല​ത്തൂ​ർ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. മേ​യ് 29ന്‌ ​പു​ല​ർ​ച്ച​യാ​ണ് അ​ത്തി​ക്കോ​ട് പ​ന​യൂ​ർ പ​ള്ള​ത്താ​ൻ പു​ള്ളി​യി​ൽ ച​ന്ദ്ര​​െൻറ മ​ക​ൾ ഐ​ശ്വ​ര്യ (20) മ​രി​ച്ച​ത്.

ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​മ്പ​ത് മാ​സ​മേ ആ​യി​രു​ന്നു​ള്ളൂ. മ​ര​ണ​സ​മ​യ​ത്ത് ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു ഐ​ശ്വ​ര്യ. കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ ബി​ജു​വി​ന് കൂ​ടെ ജോ​ലി ചെ​യ്യു​ന്ന മ​നോ​ശാ​ന്തി​യു​മാ​യു​ള്ള അ​ടു​പ്പ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന്​ ഐ​ശ്വ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

മേ​യ് 28 മു​ത​ൽ ബി​ജു​വി​നെ​യും മ​നോ​ശാ​ന്തി​യെ​യും കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തി​രു​പ്പൂ​രി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​ധ​ന പീ​ഡ​നം, ഗാ​ർ​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ എ​ന്നീ വ​കു​പ്പു​ക​ളി​ലാ​ണ്​ ബി​ജു​വി​നെ​തി​രെ കേ​സ്. ഐ​ശ്വ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​മാ​ണ്​ മ​നോ​ശാ​ന്തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsuicidekerala newsmalayalam news
News Summary - Woman's death- Husband and his girl friend arrested - Kerala news
Next Story