Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയാറിൽ കല്ലിൽ...

പെരിയാറിൽ കല്ലിൽ കെട്ടി താഴ്​ത്തിയ മൃതദേഹം യുവതിയുടേത്​

text_fields
bookmark_border
പെരിയാറിൽ കല്ലിൽ കെട്ടി താഴ്​ത്തിയ മൃതദേഹം യുവതിയുടേത്​
cancel

കൊച്ചി: ആലുവ മംഗലപുഴ സെമിനാരിക്ക്​ സമീപം പൊരിയാറിൽ കല്ലിൽ കെട്ടിതാഴ്​ത്തിയ മൃതദേഹം സ്​ത്രീയുടേതാണെന്ന്​ തിരിച്ചറിഞ്ഞു. 3ഭ വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ്​ നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.

യു.സി കോളജിനു സമീപം വിൻസൻഷ്യൻ വിദ്യാഭവനു പിറകിലെ കുളിക്കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ്​ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുതപ്പിൽ പൊതിഞ്ഞ്​ പ്ലാസ്​റ്റിക്​ കയറുപയോഗിച്ച്​ വരിഞ്ഞ്​ കല്ലിൽകെട്ടി താഴ്​ത്തിയ നിലയിലായിരുന്നു. മരക്കൂട്ടത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന കെട്ടിൽ നിന്നും അഴുകിയ കൈ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.

രാത്രിയായതിനാൽ മൃതദേഹം കെട്ടഴിച്ച്​ നോക്കാൻ പൊലീസിന്​ കഴിഞ്ഞിരുന്നില്ല​. സമീപ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്​. കൊലപാതകമാണെന്നാണ്​ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womankerala newsdead bodyperiyar
News Summary - Woman's dead body found in Periyar- Kerala news
Next Story