Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതി ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

text_fields
bookmark_border
യുവതി ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍
cancel

തൃപ്പൂണിത്തുറ: റെയില്‍വേ മേല്‍പാലത്തിന് സമീപം ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിനിടിച്ചുമരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിഷ്ണുവിനെയാണ് (23) ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 15നാണ് സംഭവം.

തൃപ്പൂണിത്തുറ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം രാത്രി 12.30ഓടെയാണ് ട്രെയിനിടിച്ച് മരിച്ചനിലയില്‍ യുവതിയെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കാക്കനാട് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവദിവസം രാത്രി പത്തോടെ ചാത്താരിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍വെച്ച് യുവതിക്ക് മദ്യം നല്‍കിയശേഷം ക്രൂരമായി മര്‍ദിച്ചിരുന്നതായും അതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും പറഞ്ഞു. മദ്യപിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അക്രമം നടത്തിയതിന് പ്രതിക്കെതിരെ നിലവില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman's boyfriend arrested after she died after being hit by a train
Next Story