Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടുകാർക്കൊപ്പം പോകില്ലെന്ന് പന്തീരാങ്കാവിലെ യുവതി; പൊലീസ് തിരികെ ഡൽഹിയിലേക്ക് കയറ്റിവിട്ടു

text_fields
bookmark_border
വീട്ടുകാർക്കൊപ്പം പോകില്ലെന്ന് പന്തീരാങ്കാവിലെ യുവതി; പൊലീസ് തിരികെ ഡൽഹിയിലേക്ക് കയറ്റിവിട്ടു
cancel

കോഴിക്കോട്: വീട്ടുകാർക്കൊപ്പം പോകാനാവില്ലെന്ന് പന്തീരാങ്കാവിലെ യുവതി. തുടർന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത യുവതിയെ പൊലീസ് വിട്ടയച്ചു. ഡൽഹിയിലേക്ക് തിരിച്ചുപോകണമെന്ന് അറിയിച്ചതിനെ തുടർന്ന് യുവതിയെ പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. പിന്നീട് യുവതി ഡൽഹിയിലേക്ക് പോവുകയായിരുന്നു.

ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുൻപാണു യുവതി വീട്ടിൽനിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ പിന്തുടർന്നാണു പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നൽകുന്ന വിവരം. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

ഭ​ർ​ത്താ​വ് രാ​ഹു​ൽ മ​ർ​ദി​ച്ചെ​ന്നും സ്ത്രീധനം ആവശ്യ​പ്പെട്ട് പീഡിപ്പിച്ചു​വെന്നുമായിരുന്നു യു​വ​തി​യു​ടെ ആദ്യമൊഴി. ഇ​തി​ന്റെ​യ​ട​ക്കം അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​നെ​തി​രെ വ​ധ​ശ്ര​മ​മു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത​ത്. കേ​സി​ൽ പൊ​ലീ​സ് കു​റ്റ​പ​ത്ര​മ​ട​ക്കം ത​യാ​റാ​ക്കി തു​ട​ങ്ങി​യ​തി​നി​ടെ​യാ​ണ് യു​വ​തി ഇ​തു​വ​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും മൊ​ഴി​ക​ളും മാ​റ്റി​യ വി​ഡി​യോ യു​ട്യൂ​ബ് ചാ​ന​ൽ വ​ഴി പു​റ​ത്തു​വി​ട്ട​ത്.

സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ലാ​ണ് ഭ​ർ​ത്താ​വ് രാ​ഹു​ൽ ത​ന്നെ മ​ർ​ദി​ച്ച​ത് എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് പ​റ​ഞ്ഞ​തെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ. നേ​ര​ത്തെ മാ​ട്രി​മോ​ണി​യ​ൽ വെ​ബ്സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട​യാ​ൾ പ​ല​ത​വ​ണ വി​ളി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ൽ ഭ​ർ​ത്താ​വ് ത​ന്നെ അ​ടി​ച്ചു എ​ന്ന​ത് നേ​രാ​ണെ​ന്നും മ​റ്റൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് യു​വ​തി വി​ഡി​യോ​യി​ൽ പ​റ​ഞ്ഞ​ത്. രാ​ഹു​ലി​ന്റെ അ​മ്മ​യോ​ടും സ​ഹോ​ദ​രി​യോ​ടും മാ​പ്പു​ചോ​ദി​ക്കു​ന്ന​താ​യും ഈ വിഡിയോയിൽ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman won't go with her family; The police sent her back to Delhi
Next Story