പാലക്കാട്: ഒാൺൈലൻ പോർട്ടൽ മുഖേന ഇരുചക്രവാഹനം വാങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 29,489 രൂപ. പോർട്ടലിൽ വിൽപനക്ക് െവച്ച ഹോണ്ട സ്കൂട്ടറിെൻറ വിശദാംശങ്ങൾ ആരാഞ്ഞ് സന്ദേശമയച്ച യുവതിക്കാണ് പണം നഷ്ടമായത്.
കൊച്ചിയിലെ സൈനിക ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി മൂന്ന് വർഷം പഴക്കമുള്ള വാഹനം 22,000 രൂപക്ക് വിൽക്കാമെന്ന് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കൊറിയറായി വാഹനം നൽകാമെന്നും യുവതിയെ വിശ്വസിപ്പിച്ചു.
വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് 25,989 രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.