ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം: അന്വേഷണം ഇഴയുന്നു
text_fieldsപ്രതി ബാബുക്കുട്ടൻ
കൊച്ചി: ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവർച്ച ചെയ്ത സംഭവത്തിൽ അന്വേഷണസംഘം ഇരുട്ടിൽ തപ്പുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളായതിനാൽ പ്രതിയായ നൂറനാട് സ്വദേശി ബാബുക്കുട്ടനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപത്തെ കെട്ടിടങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതി കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തിൽ ഉടൻ പിടിയിലാകുമെന്ന പ്രത്യാശയിലാണ് അന്വേഷണസംഘം.
നൂറനാെട്ട ബന്ധുക്കളോടും അയൽവാസികളോടും ആലപ്പുഴ റെയിൽേവ പൊലീസ് ഇയാെളക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ, ബാബുക്കുട്ടൻ വീട്ടുകാരുമായി അകന്ന് കഴിയുന്ന പ്രകൃതക്കാരനാണെന്ന മറുപടിയാണ് ലഭിച്ചത്. നാട്ടിലെത്തുമ്പോൾ വീട്ടുകാരുമായോ നാട്ടുകാരുമായോ ഇയാൾ സ്ഥിരം വഴക്കുണ്ടാക്കുമായിരുെന്നന്ന് ആലപ്പുഴ റെയിൽവേ പൊലീസ് പറഞ്ഞു. വല്ലപ്പോഴും മാത്രമാണ് വീട്ടിൽ വന്നിരുന്നത്.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ മാർച്ച് 12നാണ് പൂജപ്പുര സബ്ജയിലിൽനിന്ന് പുറത്തിറങ്ങിയത്. അവസാനമായി വീട്ടിൽ വന്നത് ഏപ്രിൽ ആദ്യമാണെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ 13 റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് എസ്.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സംസ്ഥാനമൊട്ടാകെ തിരച്ചിൽ.
ആക്രമണത്തിനിരയായ മുളന്തുരുത്തി സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.